Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജന്തുജന്യ രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം

ജന്തുജന്യ രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 7 ജൂലൈ 2023 (12:12 IST)
കാര്‍ഷികമേഖലയിലുള്ള മൃഗപരിപാലന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഇറച്ചി, മുട്ട, പാല്‍, പച്ചക്കറികള്‍ എന്നിവയില്‍ നിന്നും രോഗം ഉണ്ടാകുന്നതും പടരുന്നതും തടയാം. ശുദ്ധമായ കുടിവെള്ളം, മാലിന്യ സംസ്‌കരണം, ജലാശയങ്ങളുടെയും കുടിവെള്ള സ്രോതസുകളുടെയും വൃത്തിയാക്കല്‍ എന്നിവയും രോഗപ്രതിരോധത്തില്‍ പ്രധാനമാണ്. മൃഗങ്ങളുമായി ഇടപഴകുകയോ അവയുടെ സമീപത്ത് പോകുകയോ ചെയ്തിട്ടുണ്ടങ്കില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. 
 
സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. എലിപ്പനിയ്‌ക്കെതിരെ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിയ്ക്കുക. പട്ടിയോ പൂച്ചയോ മറ്റ് മൃഗങ്ങളോ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ പേവിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിന്‍ എടുക്കണം. കൊതുക്, ചെള്ള്, പ്രാണികള്‍ തുടങ്ങിയവയുടെ കടി ഒഴിവാക്കുക. ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുക. നന്നായി വേവിച്ച് മാത്രം കഴിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് ജന്തുജന്യ രോഗങ്ങള്‍, പുതിയതായി ഉണ്ടാകുന്ന രോഗങ്ങളുടെ 70 ശതമാനവും ജന്തുക്കളില്‍ നിന്നും!