Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌പീഡ് കുറയരുത്; വേഗത്തില്‍ നടന്നാല്‍ പലതുണ്ട് നേട്ടം

സ്‌പീഡ് കുറയരുത്; വേഗത്തില്‍ നടന്നാല്‍ പലതുണ്ട് നേട്ടം
, വ്യാഴം, 30 മെയ് 2019 (19:53 IST)
വ്യായാമം പാതിവാക്കുന്നവരില്‍ ശാരീരികക്ഷമത കൂടിയ അളവിലായിരിക്കും. പൊണ്ണത്തടിയും പുതിയ ജീവിതശൈലിയുമാണ് ഭൂരിഭാഗം പേര്‍ക്കും തിരിച്ചടിയാകുന്നത്. രോഗങ്ങള്‍ അകറ്റി മികച്ച ആരോഗ്യം നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ വ്യായാമങ്ങള്‍ക്ക് കഴിയും.

മികച്ച ആരോഗ്യം കൈവരാന്‍ ജിമ്മില്‍ പോകേണ്ടതില്ല. പതിവായുള്ള നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിങ് എന്നിവയും മികച്ച രീതിയില്‍ ഫലം ചെയ്യും. നടക്കുമ്പോള്‍ ശരീരം വിയര്‍ക്കുന്നതു പോലെ വേഗത്തില്‍ നടക്കണമെന്നാണ് പഠനം.

വേഗത്തില്‍ നടക്കുന്നവര്‍ പതുക്കെ നടക്കുന്നവരെക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടിയവരാണെന്നതാണ് പഠനഫലം.
പൊണ്ണതടിയുള്ളവരായാലും ഭാരമേറിയവര്‍ ആയാലും ഈ വേഗമേറിയ നടത്തം എന്നത് ആയുര്‍ദൈര്‍ഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് വിലയിരുത്തല്‍.

കായിക ക്ഷമതയേറിയവര്‍ക്ക് മാത്രമേ വേഗത്തില്‍ നടക്കാന്‍ സാധിക്കൂ. വേഗത്തില്‍ നടക്കാന്‍ പരിശീലിക്കുന്നത് ആയുര്‍ദൈര്‍ഘ്യത്തെ കൂട്ടുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല വെയ്റ്റ് ലിഫ്റ്റിങ്, പുഷ് അപ്, സിറ്റ് അപ് എന്നിങ്ങനെയുള്ള റെസിസ്റ്റന്‍സ് വ്യായാമങ്ങളും ഓര്‍മ്മശക്തിയെ നന്നായി തന്നെ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചില ഭക്ഷണങ്ങളും ഈ ശീലങ്ങളും ഉറക്കം നഷ്‌‌ടപ്പെടുത്തും