പച്ചക്കറി അരിയുമ്പോഴും പാചകം ചെയ്യുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ബുധന്‍, 10 ജൂലൈ 2019 (18:34 IST)
ആരോഗ്യകരമായ ജീവിതത്തിന് പച്ചക്കറി ആവശ്യമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഘടകങ്ങള്‍ ഇലക്കറികളിലും പച്ചക്കറികളിലുമാണ് കൂടുതലായി അടങ്ങിയിരിക്കുന്നത്. എന്നാല്‍, പച്ചക്കറി അരിയുന്നതിലും വീട്ടില്‍ സൂക്ഷിക്കുന്നതിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗദര്‍ പറയുന്നത്.

കഴുകിയ ശേഷം മാത്രമേ പച്ചക്കറികള്‍ കഴുകാന്‍ പാടുള്ളൂ എന്നതാണ് ഏറ്റവും പ്രധാനം. ചെറിയ കഷണങ്ങളായി മുറിക്കാനും പാടില്ല. കഷണങ്ങളാക്കിയ പച്ചക്കറി ഫ്രിഡ്ജിലോ പുറത്തോ സൂക്ഷിച്ചു വെച്ചാല്‍ വായുവുമായി സമ്പര്‍ക്കമുണ്ടായി ഗുണങ്ങള്‍ നഷ്‌ടമാകും.

കൂടുതല്‍ നേരം അടുപ്പില്‍ വെച്ചാല്‍ ഗുണം നഷ്‌ടമാകും. വേവിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ മാത്രം വെള്ളം ചേര്‍ക്കണം. തീ കൂടിയാല്‍ ഗുണങ്ങള്‍ നഷ്‌ടമാകും.  ഒരിക്കല്‍ പാകം ചെയ്ത് വച്ച പച്ചക്കറികള്‍ പിന്നീട് ചൂടാക്കുന്നതും ഒട്ടും ആരോഗ്യകരമല്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തൈരും കുറച്ച് വിനാഗിരിയും ഉണ്ടെങ്കിൽ കാലുകൾ അതിമനോഹരമാക്കാം