Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെക്‍സിനിടയിലെ ഗുരുതരമായ നാല് അപകടങ്ങള്‍ ഇവയാണ്; സ്‌ത്രീയും പുരുഷനും ശ്രദ്ധിക്കണം

സെക്‍സിനിടയിലെ ഗുരുതരമായ നാല് അപകടങ്ങള്‍ ഇവയാണ്; സ്‌ത്രീയും പുരുഷനും ശ്രദ്ധിക്കണം

സെക്‍സിനിടയിലെ ഗുരുതരമായ നാല് അപകടങ്ങള്‍ ഇവയാണ്; സ്‌ത്രീയും പുരുഷനും ശ്രദ്ധിക്കണം
, തിങ്കള്‍, 6 ഓഗസ്റ്റ് 2018 (15:51 IST)
ബന്ധങ്ങളില്‍ ലൈംഗികതയ്‌ക്ക് ശക്തമായ സ്വാധീനമുണ്ട്. പങ്കാളിയോടുള്ള മാനസികവും ശാരീരികവുമായ അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിന് കിടപ്പറ ബന്ധങ്ങള്‍ക്ക് കഴിയും. ഇതോടെ പങ്കാളിയുമായുള്ള ബന്ധം ദൃഡവും ശക്തവും ആയി തീരുകയും ചെയ്യും.

സ്‌ത്രീക്കും പുരുഷനും ഇഷ്‌ടം തോന്നുന്ന നിമിഷങ്ങളിലാകണം ലൈംഗിക ബന്ധങ്ങള്‍ ഉണ്ടാകേണ്ടത്. പലപ്പോഴും പുരുഷന്‍ ആവശ്യപ്പെടുന്ന സമയത്ത് സ്‌ത്രീ വഴങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്. സ്‌ത്രീകള്‍ക്കും ഇഷ്‌ടങ്ങള്‍ ഉണ്ടെന്ന് പുരുഷന്മാര്‍ മനസിലാക്കുന്നത് ബന്ധങ്ങളിലെ വിള്ളല്‍ ഇല്ലാതാക്കും.

പങ്കാളിയുമായുള്ള സ്‌നേഹം ഗാഡമാണെങ്കില്‍ ലൈംഗികതയും അത്തരത്തിലായിരിക്കും. നീണ്ടു നില്‍ക്കുന്നതും ആഴത്തിലുള്ളതുമായിരിക്കും ഇവരുടെ ലൈംഗികബന്ധങ്ങള്‍. അതേസമയം, ഈ വേളയില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളും നേരിടേണ്ടിയതായിട്ട് വരാം. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ലൈംഗികബന്ധത്തിനിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ സാധിക്കും.

മുറിവുകള്‍:-

നീണ്ടു നില്‍ക്കുന്നതും ശക്തവുമായ ലൈംഗിക ബന്ധം മുറിവുകള്‍ ഉണ്ടാക്കും. സ്‌ത്രീയും പുരുഷനും ഈ പ്രശ്‌നം നേരിടേണ്ടിയതായിട്ട് വരുന്നുണ്ട്.

പുകച്ചിലും നീറ്റലും:-

സ്‌ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് യോനിയിലെ വേദന അല്ലെങ്കില്‍ പുകച്ചില്‍. ലൈംഗികബന്ധം ആസ്വദിക്കാന്‍ പോലും ഇതുമൂലം പലര്‍ക്കും കഴിയില്ല. ഇതിനു പ്രതിവിധിയായി ലൂബ്രിക്കേഷന്‍ ഓയിലുകള്‍ ഉപയോഗിക്കുന്നതിലും നല്ലത് ഫോര്‍പ്ലേ ആയിരിക്കും.

ലിംഗം ചുവന്നു വരുക:-

സെക്‍സിനു ശേഷം ലിംഗത്തില്‍ ചുവപ്പ് പാടുകള്‍ ഉണ്ടാകുന്നത് പുരുഷന്മാരെ ഭയത്തിലാക്കാറുണ്ട്.  ലിംഗത്തിലെ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഇതിനു കാരണമാകുന്നത്. വേണ്ടിവന്നാല്‍ വൈദ്യപരിശോധന നടത്തുന്നത് നല്ലതാണ്.

ലിംഗത്തിന് ഒടിവ് :-

സെക്‍സിലെ ഏറ്റവും അപകടകരമായ അവസ്ഥയാണിത്. തെറ്റായ പൊസിഷനുകള്‍ സ്വീകരിക്കുന്നതാണ് ഇതിനു കാരണം. അശ്ലീല വീഡിയോകളില്‍ നിന്നും ലഭിക്കുന്ന അറിവ് കൊണ്ടാണ് പലരും അപകടകരമായ പൊസിഷനുകളോട് താല്‍പ്പര്യം കാണിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭകാലത്ത് ചോക്ലേറ്റ് കഴിച്ചാൽ?