Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദാഹമകറ്റാൻ സോഡ കുടിയ്ക്കുന്ന ശീലമുണ്ടോ ? ഇക്കാര്യങ്ങൾ അറിയാതെപോകരുത് !

ദാഹമകറ്റാൻ സോഡ കുടിയ്ക്കുന്ന ശീലമുണ്ടോ ? ഇക്കാര്യങ്ങൾ അറിയാതെപോകരുത് !
, തിങ്കള്‍, 4 ജനുവരി 2021 (15:11 IST)
ദാഹവും ക്ഷീണവുമകറ്റാൻ നാം സാധാരണയായി കുടിക്കാറുള്ള പാനിയമാണ് സോഡ. മധുരമുള്ളതും എരുവുള്ളതും അങ്ങനെ പല തരത്തിലുള്ള പാനിയങ്ങൾ സോഡകൊണ്ട് ഉണ്ടാക്കുന്നുമുണ്ട്. ഇതെല്ലാം ആളുകൾ ഇഷ്ടത്തോടെ വാങ്ങി കുടിക്കാറുമുണ്ട്. എന്നാൽ സോഡ നമ്മുടെ ശരീരത്തിന് ഒരു വില്ലൻ തന്നെയാണ്.
 
ഏറ്റവും പ്രാധാനപ്പെട്ട സംഗതി സോഡയിൽ യാതൊരു തരത്തിലുള്ള പോഷകങ്ങളും അടങ്ങിയിട്ടില്ല എന്നതാണ് മാത്രമല്ല സോഡ ശരീരത്തിന്റെ പല കഴിവുകളെയും ഇല്ലാകാക്കുകയും ചെയ്യും. സോഡയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് കാൽസ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് ഇല്ലാതാക്കുന്നു. എല്ലുകളുടെ ആരോഗ്യത്തെ ഇത് സാരമായി തന്നെ ബാധിക്കും. 
 
സോഡ ശരീരഭാരം കൂട്ടുന്നതിനും കാരണമാകും. സോഡകളിൽ അടങ്ങിയിരിക്കുന്ന അമിത മധുരവും ക്രിത്രിമ നിറങ്ങളും ശരീരത്തിന് വില്ലനാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സോഡകളിൽ അടങ്ങിയിരിക്കുന്ന ഇൻഫ്രക്ടോൺ കോൺ സിറപ്പ് ശരീരത്തിലെ ഫ്രി റാഡിക്കലുകളുടെ ഉത്പാദനം കൂട്ടുകയും പ്രമേഹ സാധ്യത വർധിപ്പിക്കുകയും ചെയ്യും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് 572 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 2046 പേര്‍