എങ്ങനെയൊക്ക ശരീരത്തില്‍ കൊഴുപ്പടിയും ?; ഏതൊക്കെ രോഗങ്ങള്‍ പിടികൂടും ?

ചൊവ്വ, 23 ജൂലൈ 2019 (19:54 IST)
ഭക്ഷണക്രമത്തിലൂടെയാണ് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത്. ഇന്നത്തെ ജീവിതശൈലിയില്‍ പലതരത്തിലുള്ള ആഹാരങ്ങള്‍ പലരും കഴിക്കുന്നുണ്ട്. ഇതിനൊപ്പം വ്യായാമം ഇല്ലാതാകുകയും ചെയ്യുന്നതോടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നു.

കൊഴുപ്പ് നമ്മുടെ ശരീരത്തിന് അത്യാവശ്യം വേണ്ട ഒരു പോഷകമാണ്. ആരോഗ്യപരമായി നോക്കിയാല്‍ എല്ലാ കൊഴുപ്പും ഒരു പോലെയല്ല. പ്രധാനമായും മൂന്നുതരമുണ്ട് അത്. നല്ല കൊഴുപ്പ്, ചീത്തകൊഴുപ്പ്, ഏറ്റവും ചീത്തകൊഴുപ്പ്, ട്രാന്‍സ്ഫാറ്റ് എന്ന് വിളിക്കുന്ന കൊഴുപ്പാണ് ഏറ്റവും ചീത്ത.

എങ്ങനെയാണ് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതെന്ന ആശങ്ക സ്‌ത്രീകളടക്കമുള്ളവര്‍ക്ക് തോന്നാറുണ്ട്. പലവിധത്തില്‍ കൊഴുപ്പ് എത്തും. ചില ഭഷണങ്ങളാണ് ഇതിനു കാരണം.

ജങ്ക് ഫുഡ്, ഫ്രൈഡ് ഫുഡ്, മധുരം കലര്‍ന്ന ഭക്ഷണം, കേക്ക്, സ്നാക്സ്, പീത്‌സ, വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ എന്നിവ ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും. ഇതോടെ പലവിധ രോഗങ്ങളും പിടികൂടും. ഹൃദയാഘാതം, സ്ട്രോക്ക്, അമിതവണ്ണം, പ്രമേഹം, മെറ്റബോളിക് സിന്‍ഡ്രോം, കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ എന്നിവയാകും പ്രധാനമായും ബാധിക്കുക.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രഭാത ഭക്ഷണം എപ്പോള്‍ ?; എന്ത് കഴിക്കണം ?