Webdunia - Bharat's app for daily news and videos

Install App

മദ്യപിക്കാന്‍ ടച്ചിങ്‌സ് ആയി തിരഞ്ഞെടുക്കേണ്ടത് എന്തെല്ലാം? ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്ന് പറയാനും കാരണമുണ്ട്

Webdunia
ബുധന്‍, 20 ഏപ്രില്‍ 2022 (13:38 IST)
ആരോഗ്യകരമായ മദ്യപാനത്തെ കുറിച്ച് മലയാളിക്ക് അറിവ് കുറവാണ്. സോഷ്യല്‍ ഡ്രിംഗിങ് എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് ആരോഗ്യത്തിനു നല്ലതാണ്. കഴിയുന്നതും മദ്യത്തില്‍ നിന്ന് അകലം പാലിക്കുന്നതാണ് ശരീരത്തിനു നല്ലത്. എന്നാല്‍, ആഘോഷങ്ങളിലും വീക്കെന്‍ഡുകളിലും വളരെ ചെറിയ തോതില്‍ മദ്യപിക്കുന്നതില്‍ തെറ്റില്ല. അപ്പോഴും മദ്യത്തിന്റെ അളവില്‍ കൃത്യമായ നിയന്ത്രണം വേണം. 
 
മദ്യത്തില്‍ ധാരാളം കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരവണ്ണം പെട്ടെന്ന് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് പല അസുഖങ്ങള്‍ക്കും കാരണമാകും. 
 
മദ്യത്തിനൊപ്പം ടച്ചിങ്സ് ആയി ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍, ഇത്തരത്തില്‍ ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ വേണം. വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങള്‍ മദ്യത്തിനൊപ്പം കഴിക്കരുത്. ജങ്ക് ഫുഡും നിര്‍ബന്ധമായും ഒഴിവാക്കണം. സോള്‍ട്ടഡ് ചന, പച്ചക്കറി, ഫ്രൂട്ട്സ് തുടങ്ങിയവ ടച്ചിങ്സ് ആയി ഉപയോഗിക്കാം. ഫ്രൂട്ട്സാണ് കൂടുതല്‍ നല്ലത്. അതില്‍ തന്നെ തണ്ണീര്‍മത്തന്‍ ടച്ചിങ്‌സിന് ഏറ്റവും യോജിച്ച ഫലമാണ്. മദ്യത്തിനൊപ്പം ഫ്രൂട്ട്സ് കഴിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. നിര്‍ജലീകരണമാണ് മദ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൂഷ്യഫലം. മദ്യപാനത്തിനു ശേഷമുള്ള ഛര്‍ദി, തലവേദന എന്നിവയ്ക്ക് കാരണം ഈ നിര്‍ജലീകരണമാണ്. അതുകൊണ്ട് വെള്ളത്തിന്റെ അംശം കൂടുതലുള്ള എല്ലാ ഫ്രൂട്ട്സും മദ്യത്തിനൊപ്പം കഴിക്കാവുന്നതാണ്. 
 
മദ്യപിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം. മദ്യത്തില്‍ ചേര്‍ത്തുകൊണ്ട് മാത്രമല്ല അല്ലാതെയും വെള്ളം കുടിക്കേണ്ടത്. നേരത്തെ പറഞ്ഞതു പോലെ നിര്‍ജലീകരണം ഒഴിവാക്കാനാണ് ധാരാളം വെള്ളം കുടിക്കണമെന്ന് പറയുന്നത്. മദ്യപിച്ചതിനു ശേഷം കാണുന്ന ഹാങ് ഓവര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ വെള്ളം കുടി സഹായിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾക്ക് ലൈംഗിക തൃഷ്ണ കൂട്ടാനുള്ള ഭക്ഷണങ്ങൾ

പണം കടം കൊടുത്തിട്ട് തിരിച്ച് ചോദിക്കാന്‍ നാണക്കേടാണോ, ഇക്കാര്യങ്ങള്‍ അറിയണം

പൂച്ചയെ വളർത്തുന്നവരുടെ ശ്രദ്ധയ്ക്ക്...

Suitable names for baby born in January 1: ജനുവരി ഒന്നിനു പിറക്കുന്ന ആണ്‍കുഞ്ഞുങ്ങള്‍ക്ക് പറ്റിയ കിടിലന്‍ പേരുകള്‍

ഈ ആറുഭക്ഷണങ്ങള്‍ നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കും

അടുത്ത ലേഖനം
Show comments