Publish Date: Wed, 20 Apr 2022 (11:15 IST)
Updated Date: Wed, 20 Apr 2022 (11:20 IST)
കാര്‍ബോഹൈഡ്രേറ്റും ഷുഗറും മാത്രമുള്ള ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ടതാണ്. പഞ്ചസാരയിട്ട ചായ, കോഫി എന്നിവയും ഒഴിവാക്കണം. പാക്കറ്റില്‍ ലഭിക്കുന്ന ജ്യൂസുകള്‍, കളര്‍ചേര്‍ത്ത ഭക്ഷണങ്ങള്‍, സംസ്‌കരിച്ച ബ്രെഡ്, ജാം, പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍, ചോക്ലേറ്റ് എന്നിവ ഒഴിവാക്കണം.
ഭക്ഷണകാര്യങ്ങളിലെ ശ്രദ്ധയിലൂടെയാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നത്. ഇക്കാര്യത്തില്‍ പ്രഭാത ഭക്ഷണത്തിന് വലിയ പങ്കാണ് ഉള്ളത്. രാവിലെ കൂടുതല്‍ ഫൈബര്‍ ഉള്ളതും ഷുഗര്‍ കുറഞ്ഞതുമായ ധാന്യങ്ങളാണ് കഴിക്കേണ്ടത്. രാവിലെ അവക്കാഡോ കഴിക്കുന്നതും നല്ലതാണ്. ഇതില്‍ പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. രാവിലെത്തെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇവയില്‍ വിറ്റാമിനുകളും മിനറല്‍സുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.