Webdunia - Bharat's app for daily news and videos

Install App

കാരണങ്ങള്‍ നിരവധി; ദിവസവും കുളിച്ചാല്‍ സൌന്ദര്യം നഷ്‌ടപ്പെട്ടേക്കാം

കാരണങ്ങള്‍ നിരവധി; ദിവസവും കുളിച്ചാല്‍ സൌന്ദര്യം നഷ്‌ടപ്പെട്ടേക്കാം

Webdunia
വെള്ളി, 23 ഫെബ്രുവരി 2018 (11:29 IST)
കുളിക്കാത്ത ഒരു ദിവസത്തെക്കുറിച്ച് മലയാളിക്ക് ഒരിക്കല്‍ പോലും ചിന്തിക്കാന്‍ കഴിയില്ല. നിത്യവും ഒന്നോ രണ്ടോ തവണ കുളിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ക്ഷീണമകറ്റി ശരീരത്തിന് ഊര്‍ജ്ജം പകരാന്‍ ഈ ശീലത്തിന് സഹായിക്കുമെന്നതില്‍ സംശയമില്ല.

ദിവസവും കുളിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ദിവസവും കുളിച്ചാല്‍ ചര്‍മതിലുള്ള എണ്ണമയം കുറയുമെന്നാണ് വിമര്‍ശനം. എന്നാല്‍ ഇക്കാര്യത്തിലെ സത്യാവസ്ഥ തിരിച്ചറിയാന്‍ കഴിയാതെ വരുന്നതാണ് ആശങ്കയ്‌ക്ക് അടിസ്ഥാനം.

കുളിക്കാന്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ അടങ്ങിയ സോപ്പും ഷാമ്പൂവും ശരീരത്തിന് ദോഷം ചെയ്യുന്നത്. അശ്രദ്ധവും അമിതവുമായ സോപ്പിന്റെ ഉപയോഗം ചര്‍മത്തിന് കേടാണെന്നതില്‍ സംശയമില്ല. സോപ്പ് ഉപയോഗിക്കുന്നത് പതിവാകുമ്പോള്‍ ചര്‍മ്മം വരളുകയും മൃദുലത നഷ്‌ടപ്പെടാന്‍ കാരണമാകുകയും ചെയ്യും.

സോപ്പ് ഉപയോഗിച്ചുള്ള ആദ്യത്തെ കുളി അല്‍പം വിശാലമായാലും പിന്നീടുള്ള കുളിയില്‍ കക്ഷത്തിലും സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലെ മടക്കുകളും മാത്രം സോപ്പ് ഉപയോഗിക്കുന്ന തരത്തില്‍ കുളിശീലം ക്രമീകരിക്കുക. ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തവര്‍ക്ക് പയറുപൊടിയോ സ്‌നാന ചൂര്‍ണങ്ങളോ ഉപയോഗിക്കാം. ഷാമ്പൂവിന്റെ ഉപയോഗവും ആഴ്‌ചയില്‍ എത്ര തവണ എന്ന കാര്യത്തില്‍ തീരുമാനമെടുക്കണം.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments