Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിലക്കടല കഴിച്ചതിന് പിന്നാലെ വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍ ?

നിലക്കടല കഴിച്ചതിന് പിന്നാലെ വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍ ?

നിലക്കടല കഴിച്ചതിന് പിന്നാലെ വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍ ?
, ബുധന്‍, 21 ഫെബ്രുവരി 2018 (11:13 IST)
ഇടവേളകളില്‍ നിലക്കടല കഴിക്കാന്‍ താല്‍പ്പര്യം കാണിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. കടല കഴിച്ചയുടന്‍ വെള്ളം കുടിക്കുന്നവരാണ് നമ്മളില്‍ പലരുമെങ്കിലും ഈ ശീലം ആരോഗ്യത്തിന് ദോഷകരമാണെന്നാണ് പഴമക്കാര്‍ വ്യക്തമാക്കുന്നത്.

പോഷകങ്ങൾ അടങ്ങിയ കടല കഴിച്ചതിന് പിന്നാലെ തണുത്ത വെള്ളം കുടിച്ചാല്‍ അന്നനാളത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും ചുമ, അസ്വസ്ഥത മുതലായവ ഉണ്ടാകാനും കാരണമാകും. കൂടാതെ ശ്വാസ സംബന്ധമായ പ്രശ്നങ്ങൾക്കും ചിലര്‍ക്ക് അലർജിക്ക് കാരണമാകുകയും ചെയ്യും.

ഈ വെള്ളം കുടി ശീലം കുട്ടികളിൽ വായൂ കോപത്തിന് കാരണമായി തൊണ്ടയിൽ കരകരപ്പും ഉണ്ടാക്കുകയും ചെയ്യും. കടല കഴിച്ചതിന് ശേഷം ഒരു പത്തു മിനിറ്റ് കഴിഞ്ഞ ശേഷം മാത്രമെ വെള്ളം കുടിക്കാവൂ എന്നും വിദഗ്ദര്‍ പറയുന്നു.

അതേസമയം, കടല പോഷക സമ്പന്നമാണെന്നതില്‍ സംശയമില്ല. മാംസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ധാതുക്കളായ കോപ്പർ, മാംഗനീസ്, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, സെലെനിയം എന്നിവ അടങ്ങിയതിനാല്‍ ആരോഗ്യത്തിന് നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു മുട്ടയുടെ ആയുസ് എത്രനാള്‍ ആണെന്നറിയാമോ ?; അപ്പോള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ എന്താകും അവസ്ഥ ?