ജീവിത സാഹചര്യങ്ങള്‍ മാറിയതോടെ ആരോഗ്യപ്രശ്‌നവും കൂടുതലായി. വ്യായാമം ഇല്ലായ്‌മയും ഇരുന്നുള്ള ജോലിയുമാണ് എല്ലാവരുടെയും ആരോഗ്യം നശിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും ഭയപ്പെടേണ്ട ഒന്നാണ് വേദനയില്ലാത്ത ഹാർട്ട് അറ്റാക്ക്. ഉറക്കത്തില്‍ പോലും മരണം സംഭവിക്കാവുന്ന ഒന്നാണിത്.
ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളില്‍ ഏതെങ്കിലും ഒന്നില്‍ രക്തയോട്ടം നിലയ്‌ക്കുകയും പേശികളുടെ കുറച്ച് ഭാഗത്ത് രക്തം ലഭിക്കാതെ വരുന്നതും മൂലമാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ദീര്‍ഘനാളായി പ്രമേഹ രോഗമുള്ളവര്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഡോക്‍ടറെ കാണേണ്ടതാണ്.
ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യതകള്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ശരീരത്തില്‍ വരുന്ന ചില സൂചനകള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം.
നെഞ്ചിൽ വേദന, ഭാരം കയറ്റിവച്ച പോലെ തോന്നുക, അസ്വസ്ഥത, അരയ്ക്കു മുകളിൽ ഉള്ള മറ്റുഭാഗങ്ങളിൽ അതായത് കൈകളിൽ, പുറത്ത്, കഴുത്തിൽ, താടിയെല്ലിൽ അല്ലെങ്കിൽ വയറ്റിൽ വേദന, തുടിപ്പ്, അല്ലെങ്കിൽ അസ്വസ്ഥത, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ഛർദ്ദിക്കാൻ തോന്നുക, ഛർദ്ദിക്കുക, ഏമ്പക്കം വിടുക, അല്ലെങ്കിൽ നെഞ്ചെരിച്ചിൽ, വിയർക്കുകയോ തണുപ്പ് തോന്നുകയോ ചെയ്യുക, ഈർപ്പമുള്ള ചർമം, വേഗത്തിലുള്ളതോ ക്രമം തെറ്റിയതോ ആയ ഹൃദയ സ്പന്ദനം, തല കറക്കം അല്ലെങ്കിൽ ഒരു മന്ദത അനുഭവപ്പെടൽ എന്നിവ ഹാർട്ട് അറ്റാക്കിന്റെ സൂചനകളാണ്.
ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റി വെക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യമായ വ്യായാമം ലഭിച്ചാല്‍ ഹാര്‍ട്ട് അറ്റക്ക് എന്ന വില്ലനെ ചെറുക്കാന്‍ കഴിയും. ശരീരം വിയര്‍ക്കുന്ന തരത്തിലാകണം വ്യായാമം ചെയ്യേണ്ടത്. നടക്കുക, ഓടുക, സൈക്കിള്‍ സവാരി, നീന്തുക എന്നിവയെല്ലാം ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും.