Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളം ചുട്ടുപൊള്ളുന്നു; അതീവ ജാഗ്രത വേണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉഷ്ണകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്

കേരളം ചുട്ടുപൊള്ളുന്നു; അതീവ ജാഗ്രത വേണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
, വ്യാഴം, 23 ഫെബ്രുവരി 2023 (09:58 IST)
കേരളത്തില്‍ കഠിനമായ ചൂടില്‍ ജനം വലയുകയാണ്. പലയിടത്തും 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. ഈ ചൂടുകാലത്ത് ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധ വേണം. ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. 
 
ഉഷ്ണകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വെയിലത്തു നിന്ന് വന്ന ഉടന്‍ ഫ്രിഡ്ജില്‍ ഇരിക്കുന്ന തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. അതുപോലെ തണുത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണം കഴിക്കുന്നതാണെന്ന കാര്യവും മനസിലാക്കേണ്ടതാണ്.
 
പെട്ടെന്ന് ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും കുടിക്കുന്നതാണ് ഏറെ ഉത്തമം. കുട്ടികള്‍ക്ക് ഇത് ഇഷ്ട്മല്ലെങ്കില്‍ പാല്‍കഞ്ഞിയായും നല്‍കാം. പച്ചക്കറികള്‍ കൂടുതലായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ജലാംശം കൂടുതലുള്ള പച്ചക്കറികളും ഇലക്കറികളും ശീലമാക്കാം. വെള്ളരി, കുമ്പളം, പടവലം, മത്തന്‍, തക്കാളി എന്നിവയാണ് കൂടുതല്‍ നല്ലത്. 
 
ഞാലിപ്പൂവനും കദളിപ്പഴവും തണ്ണിമത്തനും ഓറഞ്ചും മാങ്ങയും ചക്കയും വെണ്ണപ്പഴവുമൊക്കെ നിര്‍ബന്ധമായും ചൂടുകാലത്ത് കഴിക്കേണ്ടതാണ്. തൈരും മോരും ധാരാളമായി ഉപയോഗിക്കാം. അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മാംസാഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നതാണ്. ചിക്കനും ബീഫും ശരീരത്തെ കൂടുതല്‍ ചൂടാക്കും. ഇനി അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ ആട്ടിറച്ചി ഉപയോഗിക്കാം. അതുപോലെ മത്സ്യം ഉപയോഗിക്കുന്നതും ഉത്തമമാണ്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറുപ്പക്കാരിലെ പ്രധാന കരള്‍ പ്രശ്‌നങ്ങള്‍ ഇവയാണ്