Webdunia - Bharat's app for daily news and videos

Install App

ശരീരത്തെ തളര്‍ത്തുന്ന അസഹ്യമായ ചൂട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Webdunia
വെള്ളി, 29 ഏപ്രില്‍ 2022 (15:59 IST)
കേരളത്തില്‍ കഠിനമായ ചൂടില്‍ ജനം വലയുകയാണ്. പലയിടത്തും 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. ഈ ചൂടുകാലത്ത് ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധ വേണം. ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. 
 
ഉഷ്ണകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വെയിലത്തു നിന്ന് വന്ന ഉടന്‍ ഫ്രിഡ്ജില്‍ ഇരിക്കുന്ന തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. അതുപോലെ തണുത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണം കഴിക്കുന്നതാണെന്ന കാര്യവും മനസിലാക്കേണ്ടതാണ്.
 
പെട്ടെന്ന് ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും കുടിക്കുന്നതാണ് ഏറെ ഉത്തമം. കുട്ടികള്‍ക്ക് ഇത് ഇഷ്ട്മല്ലെങ്കില്‍ പാല്‍കഞ്ഞിയായും നല്‍കാം. പച്ചക്കറികള്‍ കൂടുതലായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ജലാംശം കൂടുതലുള്ള പച്ചക്കറികളും ഇലക്കറികളും ശീലമാക്കാം. വെള്ളരി, കുമ്പളം, പടവലം, മത്തന്‍, തക്കാളി എന്നിവയാണ് കൂടുതല്‍ നല്ലത്. 
 
ഞാലിപ്പൂവനും കദളിപ്പഴവും തണ്ണിമത്തനും ഓറഞ്ചും മാങ്ങയും ചക്കയും വെണ്ണപ്പഴവുമൊക്കെ നിര്‍ബന്ധമായും ചൂടുകാലത്ത് കഴിക്കേണ്ടതാണ്. തൈരും മോരും ധാരാളമായി ഉപയോഗിക്കാം. അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മാംസാഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നതാണ്. ചിക്കനും ബീഫും ശരീരത്തെ കൂടുതല്‍ ചൂടാക്കും. ഇനി അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ ആട്ടിറച്ചി ഉപയോഗിക്കാം. അതുപോലെ മത്സ്യം ഉപയോഗിക്കുന്നതും ഉത്തമമാണ്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

താമര വിത്ത് കഴിച്ചാൽ കിട്ടുന്ന സൂപ്പർഗുണങ്ങൾ

റേഷന്‍ അരി കടകളില്‍ കൊണ്ടുപോയി വിറ്റ് കളയരുതേ, ഇക്കാര്യങ്ങള്‍ അറിയണം

എന്തുകൊണ്ടാണ് ആളുകള്‍ പേടിയുണ്ടാക്കുന്ന സിനിമകള്‍ കാണാന്‍ താല്‍പര്യപ്പെടുന്നത്

നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ നോണ്‍-വെജ് ചേരുവകള്‍ അടങ്ങിയിട്ടുണ്ടോ? എങ്ങനെ മനസ്സിലാക്കാം

ഒരിക്കലും മദ്യപിച്ചിട്ട് മരുന്നുകള്‍ കഴിക്കരുത്, പ്രത്യേകിച്ചും ഈ മരുന്നുകള്‍

അടുത്ത ലേഖനം
Show comments