Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡയറ്റ് പ്ലാന്‍ ചെയ്തതുകൊണ്ടുമാത്രം കാര്യമില്ല, ആഹാരം ചവച്ചരച്ചു കഴിക്കണം, ഇല്ലെങ്കില്‍!

ഡയറ്റ് പ്ലാന്‍ ചെയ്തതുകൊണ്ടുമാത്രം കാര്യമില്ല, ആഹാരം ചവച്ചരച്ചു കഴിക്കണം, ഇല്ലെങ്കില്‍!

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 26 ഏപ്രില്‍ 2022 (10:47 IST)
ആളുകള്‍ വണ്ണം കുറയ്ക്കാന്‍ പലതരം ഡയറ്റുകളും സ്വീകരിക്കാറുണ്ട്. ഭക്ഷണം കുറച്ച് മാത്രം കഴിക്കുകയും ചെയ്യുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ആളുകള്‍ക്ക് വളരെ കുറച്ചു സമയമേ എന്തിനും ഉള്ളു. അതിനാല്‍ തന്നെ കിട്ടുന്ന ഭക്ഷണം എത്രയും വേഗം ഉള്ളിലാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളു. ഇത് പല അനാരോഗ്യത്തിനും കാരണമാകും. ആഹാരം സമയമെടുത്ത് ചവച്ചരച്ചാണ് കഴിക്കേണ്ടത്. എങ്കില്‍ മാത്രമേ ദഹനം ശരിയായ രീതിയില്‍ നടക്കുകയുള്ളു. ഇങ്ങനെ കഴിക്കുന്നതുകൊണ്ട് ശരീരത്തിനാവശ്യമായ ഭക്ഷണം മാത്രം വയറ്റില്‍ എത്തിക്കാനുള്ള നിര്‍ദേശം തലച്ചോറിന് നല്‍കാന്‍ സാധിക്കും. കുറച്ചു ഭക്ഷണം കൊണ്ട് വയര്‍ വീര്‍ത്തതായി തോന്നും. കൂടാതെ അമിത വണ്ണവും പ്രമേഹവും വരാതെ സൂക്ഷിക്കാനും സാധിക്കും.
 
ചവച്ചരച്ച് കഴിക്കുന്നതുകൊണ്ട് കൂടുതല്‍ ഉമിനീര്‍ ഉല്‍പാദിപ്പിക്കുകയും ഇത് പല്ലിലെ അണുക്കളെ നശിപ്പിക്കുകയും ചെയ്യും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആവി മുഴുവന്‍ പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്'; പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍