Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭിണികൾ തേൻ കുടിക്കാൻ പാടില്ല?

പ്രമേഹരോഗികൾക്ക് കഴിക്കാം...

തേൻ
, തിങ്കള്‍, 5 മാര്‍ച്ച് 2018 (12:37 IST)
തേൻ! കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. മധുരം മാത്രമല്ല ഇതിനെ ഇഷ്ടപ്പെടാൻ കാരണം. തേൻ എന്നും എല്ലാവരുടെയും ഇഷ്ട സാധനമാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും എന്നും ഒരു കുറുക്കുവഴിയാണ് തേൻ. ശുദ്ധമായ തേൻ സൗന്ദര്യത്തിനെന്നപോലെ ആരോഗ്യത്തിനും ഉത്തമമാണ്. 
 
ഗർഭം ധരിക്കുന്ന സമയത്ത് തേൻ കുടിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും നല്ലതാണ്. ഗര്‍ഭാവസ്‌ഥയില്‍ കുഞ്ഞിനെ കൂടി കരുതിയാവണം അമ്മ ഭക്ഷിക്കേണ്ടത്‌. ഒരു വയസ്സാകും മുമ്പ്‌ കുഞ്ഞുങ്ങള്‍ക്ക്‌ തേന്‍ കൊടുക്കുന്നത്‌ നന്നല്ല എന്ന് നാട്ടിൻപുറങ്ങളിൽ ഉള്ളവർ പറയാറുണ്ട്. അങ്ങനെയെങ്കിൽ ഗര്‍ഭിണിയായിരിക്കെ തേന്‍ കഴിക്കാമോ എന്നത്‌ പലരുടെയും സംശയമാണ്‌. 
 
എന്നാല്‍ ഗർഭിണികൾ തേന്‍ കഴിക്കുന്നതു കൊണ്ട്‌ കുഞ്ഞിന്‌ യാതൊരു ദോഷവുമില്ലെന്ന് പഠന റിപ്പോർട്ടുകൾ. ഗർഭിണികൾ തേൻ കുടിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും നല്ലതാണ്. രോഗങ്ങളെ ചെറുക്കാനും തേനിന് സാധിക്കും. തേനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി ബാക്‌ടീരിയലുകളും ദഹനപ്രക്രിയയെ സഹായിക്കും. 
 
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും തേനിന് കഴിയും. അതോടൊപ്പം, ധാരാളം അസുഖങ്ങള്‍ക്കുള്ള ഒരു മരുന്നു കൂടിയാണ് തേന്‍. പ്രമേഹ സാധ്യത കുറയ്ക്കാനും തേനിന് കഴിയും. ജലദോഷം, ചുമ എന്നിവയെല്ലാം മാറാന്‍ തേന്‍ കഴിക്കുന്നത് നല്ലതു തന്നെ. 
 
മറ്റു മധുരങ്ങളെ അപേക്ഷിച്ച് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മധുരമാണ് തേൻ. ഇത് അധികം ദോഷം വരുത്തില്ലെന്നൊരു കാര്യം കൂടിയുണ്ട്. എന്നാല്‍ തേന്‍ കഴിക്കുന്ന രീതിയിലും ശ്രദ്ധ വേണം. വേണ്ട രീതിയില്‍ കഴിച്ചാലേ ഇതിന്റെ ഗുണം ശരീരത്തിന് ലഭിക്കുകയുള്ളൂ. വിവിധ ഗുണങ്ങള്‍ക്കായി തേന്‍ ഏതെല്ലാം രീതിയില്‍ കഴിക്കാമെന്നതും അറിഞ്ഞുവെയ്ക്കേണ്ട കാര്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം; ആഹാരത്തിനിടെ വെള്ളം കുടിക്കാമോ ?