Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെലിഞ്ഞ് ഉണങ്ങി ഇരിക്കുന്നുവെന്ന പരാതിയാണോ? വണ്ണം വെയ്ക്കാൻ 10 സിമ്പിൾ വഴികൾ ഇതാ...

മെലിഞ്ഞ് ഉണങ്ങി ഇരിക്കുന്നുവെന്ന പരാതിയാണോ? വണ്ണം വെയ്ക്കാൻ 10 സിമ്പിൾ വഴികൾ ഇതാ...
, ബുധന്‍, 26 ജൂണ്‍ 2019 (15:54 IST)
ശരീരം മെലിഞ്ഞിരിക്കുന്നതിനാല്‍ പല ആളുകളും വിഷമിക്കാറുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികൾ. വിവാഹപ്രായം ആകുമ്പോൾ കുറച്ചെങ്കിലും വണ്ണം വെയ്ക്കണമെന്ന ഉപദേശവും കുറവല്ല. ചിലയാളുകള്‍ ഭക്ഷണം കഴിക്കാത്തതു കൊണ്ട് മെലിഞ്ഞിരിക്കുന്നു. എന്നാല്‍ ചിലര്‍ എത്ര കഴിച്ചാലും വണ്ണം വെക്കാറില്ല. 
 
മെലിഞ്ഞ് കോലുപോലെ ഇരിക്കുന്നത് അത്ര നല്ലതാണോ എന്ന് ചോദിച്ചാല്‍ അല്‍പ്പം വണ്ണം ആവശ്യമാണ് എന്ന് ഭംഗിവാക്കില്‍ അഭിപ്രായം ആവും മിക്ക ആളുകളും പറയുക. അതുകൊണ്ട് തന്നെ വണ്ണംവയ്ക്കുക എന്നത് അത്ര ഈസിയല്ല. വണ്ണം വെയ്ക്കാൻ ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് നോക്കാം.
 
1. പ്രഭാതഭക്ഷണം സമയമനുസരിച്ച് ശീലമാക്കുക.
 
2. ഉലുവ തണുത്ത വെള്ളത്തില്‍ ഇട്ട് പിറ്റേന്ന് കാലത്ത് വെറും വയറ്റില്‍ കുടിക്കുക. ഇത് ഒരുമാസം ആവര്‍ത്തിക്കുക. തീര്‍ച്ചയായും ഫലം കണ്ടിരിക്കും.
 
3. ബദാം പരിപ്പ് പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
 
4. ഭക്ഷണത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍, വെണ്ണ, പച്ചക്കറികള്‍ എന്നിവ സ്ഥിരമാക്കുക.
 
5. ആഹാരത്തിനോടൊപ്പം മിതമായ രീതിയില്‍ വ്യായാമവും ചെയ്യുക. എങ്കില്‍ മാത്രമേ ദഹനം നല്ല രീതിയില്‍ നടക്കുകയുള്ളു.
 
6. ഓരോ ഭക്ഷണനേരത്തിനിടയിലും രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ ഇടവേളയെ പാടുള്ളു. ഒരിക്കലും അഞ്ചുമണിക്കൂറില്‍ കൂടുതല്‍ ഇടവേള വരരുത്.
 
7. പെട്ടെന്നു ശരീരഭാരം കൂട്ടണമെങ്കില്‍ പാല്‍ കുടിക്കുക. മികച്ച ഗുണനിലവാരമുള്ള രണ്ടു തരം പ്രോട്ടീനുകള്‍ പാലിലുണ്ട്. പാലിനൊപ്പം മില്‍ക്ക് ഷേക്കുകളും പാലു കൊണ്ടുള്ള സ്മൂതികളും മാറി മാറി പരീക്ഷിക്കാം.
 
8. വെള്ളം മാത്രം കുടിക്കാതെ, കാലറി കിട്ടുന്ന തരം പാനീയങ്ങളും കുടിക്കുക. പഴച്ചാറുകള്‍, പാല്‍ എന്നിവ ഉദാഹരണം. ഇടയ്ക്ക് ഒരു സോഡാ കുടിക്കാം.
 
9. ഏത്തപ്പഴം പോലുള്ള ഊര്‍ജം കൂടിയ പഴങ്ങള്‍ വണ്ണം വെയ്ക്കാന്‍ ഏറെ നല്ലതാണ്. ഏത്തപ്പഴവും പാലും കൂടി ചേര്‍ത്ത് ഷേക്ക് ആയോ ഏത്തപ്പഴം നെയ്യില്‍ വഴറ്റിയോ ഒക്കെ കഴിക്കാം.
 
10. ച്യവനപ്രാശത്തില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. ഇത് പ്രതിരോധശക്തി കൂട്ടും. ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനും വണ്ണം വയ്ക്കാനും നല്ലതാണ്. പച്ചക്കറി സാലഡുകള്‍ കഴിക്കുമ്പോള്‍ ഒലിവെണ്ണയോ മറ്റോ കൊണ്ട് ഒരു അധിക ഡ്രെസ്സിങ്ങ് കൊടുക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാവിലെ നേരത്തേ എണീക്കാൻ എന്തു ചെയ്യണം ? വെറും 21 ദിവസം കൊണ്ട് നിങ്ങൾ നിങ്ങളല്ലാതായി മാറും !