ശരീരത്തിന്റെ ഷേയ്പ് പോയി, വയറും തൂങ്ങി, പുറത്തിറങ്ങാൻ മടിയാണ്. പെൺകുട്ടികളുടെ പൊതുവെയുള്ള പരാതികളാണ്. ആഹാരരീതിയും ജീവിത ശൈലികളും മാറ്റിയാൽ തന്നെ വയർ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കാൻ സാധിക്കും. ഒരു പരിതി വരെ വയർ സ്വയം ഇല്ലാതാക്കാൻ കഴിയും.
പതിവായി മാതള ജ്യൂസ് കഴിക്കുന്നതോടെ ശരീരത്തിലെ കൊഴുപ്പുകൾ അടിഞ്ഞില്ലാതാക്കാൻ സാധിക്കും. ഇത് അടിവയറ്റിലെ കൊഴുപ്പ് ക്രമേണ കുറയ്ക്കും.
ദിവസവും കുറഞ്ഞത് നാൽപ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം. മാസം രണ്ടു കിലോ വരെ കുറയ്ക്കാനാവും.
പ്രസവം കഴിയുമ്പോഴാണു ഭൂരിഭാഗം സ്ത്രീകളുടെയും വയർ ചാടുന്നത്. ഗർഭാവസ്ഥയിൽ വലിഞ്ഞു മുറുകിയ പേശികൾ പ്രസവത്തിനു ശേഷം അയയുന്നതാണ് ഇങ്ങനെ വയർ ചാടാൻ ഇടയാക്കുന്നത്. ഇങ്ങനെയുളളവർ യാതൊരു വ്യായാമവും ചെയ്യാതിരിക്കുക.
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴുവാക്കുക. തവിടുളള അരി കൂടുതലായി കഴിക്കുന്നതാണ് ഉത്തമം. വെളള അരി പരമാവധി ഒഴിവാക്കുക.
ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഇങ്ങനെ വയറിന്റെ അമിത വണ്ണം കുറയ്ക്കാൻ പറ്റും.