Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിട്ടുമാറാത്ത തുമ്മല്‍ അലട്ടുന്നോ? ഇതാ ചില ഒറ്റമൂലികള്‍

വിട്ടുമാറാത്ത തുമ്മല്‍ അലട്ടുന്നോ? ഇതാ ചില ഒറ്റമൂലികള്‍
, ബുധന്‍, 11 ഓഗസ്റ്റ് 2021 (15:02 IST)
മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മല്‍ നിങ്ങളെ അലട്ടുന്നുണ്ടോ? തുമ്മലിനെ അത്ര ചെറിയ കാര്യമായി കാണരുത്. പലര്‍ക്കും ചില അലര്‍ജികള്‍ കാരണമാണ് നിര്‍ത്താതെയുള്ള തുമ്മല്‍ ഉണ്ടാകുന്നത്. നിര്‍ത്താതെയുള്ള തുമ്മലില്‍ നിന്ന് രക്ഷനേടാന്‍ ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഇതുകൊണ്ടൊന്നും തുമ്മല്‍ കുറയുന്നില്ലെങ്കില്‍ മടിക്കാതെ വൈദ്യസഹായം തേടണം. 
 
സിട്രസ് പഴങ്ങള്‍ ധാരാളം കഴിക്കുന്നത് തുമ്മലിനെ പ്രതിരോധിക്കാന്‍ സാധിക്കും. ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ഫ്‌ളേവനോയ്ഡുകള്‍ എന്നറിയപ്പെടുന്ന ചില സസ്യ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കുന്ന ശക്തമായ ആന്റി ഓക്‌സിഡന്റുകളാണ്. ജലദോഷം, അലര്‍ജി എന്നിവയ്ക്ക് കാരണമായ അനാവശ്യ ബാക്ടീരിയകള്‍ക്കെതിരെ പോരാടാന്‍ ഈ സിട്രസ് പഴങ്ങള്‍ സഹായിക്കും. ഈ പഴങ്ങള്‍ ദിവസവും കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള നെല്ലിക്ക ധാരാളം കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. നെല്ലിക്ക ജ്യൂസ് ആക്കിയോ പച്ചയ്‌ക്കോ കഴിക്കാം. ഒരു ദിവസം രണ്ടോ മൂന്നോ നെല്ലിക്ക കഴിക്കുന്നത് തുമ്മല്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കും. കറുത്ത ഏലം ദിവസത്തില്‍ രണ്ട് മൂന്ന് തവണ ചവച്ചരച്ച് കഴിയ്ക്കുന്നത് തുമ്മലില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെവിയില്‍ ബഡ്‌സിടരുത് ! ചെവിക്കായത്തെ ബാധിക്കും