Webdunia - Bharat's app for daily news and videos

Install App

തേനിന്റെ അമിതമായ ഉപയോഗം ആരോഗ്യം നശിപ്പിക്കുമോ ?

തേനിന്റെ അമിതമായ ഉപയോഗം ആരോഗ്യം നശിപ്പിക്കുമോ ?

Webdunia
ചൊവ്വ, 11 ജൂലൈ 2017 (14:41 IST)
തേന്‍ ഇഷ്‌ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പ്രമേഹരോഗികള്‍ക്കു പോലും കഴിക്കാന്‍ സാധിക്കുന്ന തെന്‍ കുട്ടികളും മുതിര്‍ന്നവര്‍ക്കും പ്രീയമാണ്. എന്നാല്‍ തേനിന്റെ അമിതമായ ഉപയോഗം ദോഷം വരുത്തുമെന്ന് മിക്കവര്‍ക്കും അറിയില്ല.

കുട്ടികള്‍ മടികാണിക്കാതെ കഴിക്കുകയും മുതിര്‍ന്നവര്‍ ശീലമാക്കുകയും ചെയ്യുന്ന ഒന്നാണ് തേന്‍. ഗുണത്തിനൊപ്പം ഒരുപാട് ദോഷങ്ങളും തേന്‍ ഉണ്ടാക്കുമെന്ന് ആര്‍ക്കുമറിയില്ല. ശ്രദ്ധയോടെ ശീലമാക്കേണ്ട ഒന്നാണ് തേന്‍.

തേനില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് അമിതമാണ്. തേന്‍ കൂടുതല്‍ കഴിക്കുന്നതോടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് ഉയരാനും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകും. ഇതറിയാതെ പ്രമേഹരോഗികള്‍ കൂടുതലായി തേന്‍ ശീലമാക്കുന്നത് മരണത്തിനുവരെ കാരണമാകും.

82ശതമാനം മധുരം അടങ്ങിയ തേന്‍ പല്ലിന് കേടുണ്ടാക്കുകയും ബാക്ടീരിയകളുടെ വളര്‍ച്ച കൂടുതലാക്കുകയും ചെയ്‌തു. ശരീരം മെലിയാന്‍ തേന്‍ സഹായിക്കുമെങ്കിലും ഉപയോഗം കൂടുതലായാല്‍ ശരീരഭാരം വര്‍ദ്ധിക്കും. തേനില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ഹൃദയത്തെ ബാധിക്കുകയും ചെയ്യും.  

തേനില്‍ ധാരാളം ഫ്രക്ടോസുള്ളതിനാല്‍ മലബന്ധത്തിനും വയറിലെ അസ്വസ്‌തതകള്‍ക്കും കാരണമാകും. കൂടിയ അളവിലെ തേന്‍ ഉപയോഗം വയര്‍ വീര്‍ക്കുന്നതിനും തുടര്‍ന്ന് ദഹനം നടക്കാതെ വയറിളക്കത്തിന് കാരണമാകുകയും ചെയ്യും.

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കഞ്ചാവ് വലിക്കാരുടെ ശ്രദ്ധയ്ക്ക്; കഞ്ചാവ് ഏറ്റവുമധികം ബാധിക്കുന്നത് ഏത് അവയവത്തെ ആണെന്നറിയാമോ?

തണ്ണിമത്തന്‍ കഴിച്ചതിനുശേഷം ഉടന്‍ തന്നെ ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്

വയറുവേദനക്കാര്‍ ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്!

പേപ്പർ കപ്പിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും?

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് വരുന്നു; ശ്രദ്ധിക്കണം, ചെറിയ ലക്ഷണമല്ല

അടുത്ത ലേഖനം
Show comments