Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെക്‌സിലാണെങ്കിലും ലേഡീസ് ഫസ്റ്റ്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

സെക്‌സിലാണെങ്കിലും ലേഡീസ് ഫസ്റ്റ്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
, ചൊവ്വ, 3 ഓഗസ്റ്റ് 2021 (11:32 IST)
ലേഡീസ് ഫസ്റ്റ് എന്നൊരു ചൊല്ലുണ്ട്. സെക്‌സിന്റെ കാര്യത്തിലും ഈ ചൊല്ലിന് വലിയ പ്രസക്തിയുണ്ട്. ലൈംഗികബന്ധത്തില്‍ സ്ത്രീകളുടെ ആഗ്രഹങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ആരോഗ്യകരമായ ലൈംഗികബന്ധത്തിനു ഉപകരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 
 
പുരുഷന്‍മാര്‍ക്ക് അതിവേഗം രതിമൂര്‍ച്ഛ സംഭവിക്കും. സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ നേടിയെടുക്കാന്‍ കൂടുതല്‍ സമയം വേണം. പുരുഷന് ആദ്യം രതിമൂര്‍ച്ഛ സംഭവിക്കുകയും സ്ത്രീ രതിമൂര്‍ച്ഛ കൈവരിക്കാതിരിക്കുകയും ചെയ്താല്‍ ആ ലൈംഗികബന്ധം വിരസമാകും. രതിമൂര്‍ച്ഛ സംഭവിച്ചുകഴിഞ്ഞാല്‍ പുരുഷന്‍മാര്‍ക്ക് പിന്നീട് അത്ര പെട്ടന്ന് പഴയപോലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല. എന്നാല്‍, സ്ത്രീക്ക് അങ്ങനെയല്ല. അതുകൊണ്ട് സ്ത്രീയെ ആദ്യം രതിമൂര്‍ച്ഛയിലെത്തിക്കാന്‍ സഹായിക്കുകയാണ് പങ്കാളി ചെയ്യേണ്ടത്. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ലൈംഗികാനുഭവം ലഭിക്കുന്നത് ഫോര്‍പ്ലേയിലൂടെയാണ്. അതുകൊണ്ട് ഫോര്‍പ്ലേയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. 

മാത്രമല്ല, പുരുഷന്‍മാരില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്ക് ഒരു തവണ രതിമൂര്‍ച്ഛ നേടിയതിനു ശേഷവും മറ്റൊരു രതിമൂര്‍ച്ഛയിലേക്കു പെട്ടെന്നു പോകാന്‍ കഴിയും. ഭൂരിപക്ഷം പേര്‍ക്കും വിശ്രമമെടുക്കാതെ തന്നെ അടുത്ത ബന്ധപ്പെടലിലേക്കു പോകാനാകും.
 
ലിംഗപ്രവേശം എപ്പോള്‍ വേണമെന്ന് തീരുമാനിക്കേണ്ടതും സ്ത്രീയാണ്. അവര്‍ക്ക് വേണ്ടത്ര ലൈംഗികപരമായ ഉണര്‍വ് ലഭിച്ച ശേഷം അവരുടെ സമ്മതപ്രകാരം മാത്രമേ ലിംഗപ്രവേശം നടക്കാവൂ. സെക്ഷ്വല്‍ കണ്‍സന്റുമായി ബന്ധപ്പെട്ട പ്രധാന കാര്യം കൂടിയാണ് ഇത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലെ കോവിഡ് വ്യാപനത്തിനു കാരണം വ്യക്തമാക്കി കേന്ദ്രസംഘം; അത് ഇളവുകളല്ല