Webdunia - Bharat's app for daily news and videos

Install App

രാത്രി കിടക്കുന്നതിനു മുന്‍പ് പല്ല് തേക്കേണ്ടത് അത്യാവശ്യമാണോ?

Webdunia
ബുധന്‍, 29 മാര്‍ച്ച് 2023 (10:02 IST)
അശ്രദ്ധയും മടിയും കാരണം നമ്മളില്‍ പലരും പല്ലുകളുടെ ആരോഗ്യം സൂക്ഷിക്കാന്‍ മറന്നുപോകുന്നവരാണ്. ദിവസവും രണ്ട് നേരം നന്നായി പല്ല് തേക്കണമെന്നാണ് ദന്തവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ രാവിലെ മാത്രം പല്ല് തേക്കുന്നതാണ് ഭൂരിഭാഗം ആളുകളുടേയും പൊതുവെയുളള ശീലം. രാവിലെയാണോ രാത്രിയാണോ പ്രധാനമായും പല്ല് തേക്കേണ്ടത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം രാത്രി എന്നാണ്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പാണ് ഏറ്റവും ശ്രദ്ധയോടെ പല്ലുകളും വായയും വൃത്തിയാക്കേണ്ടത്. 
 
രാവിലെ പല്ല് തേക്കുന്നത് വായ്നാറ്റം അകറ്റുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ രാത്രി പല്ല് തേക്കുന്നതിന് ഒന്നിലേറെ ലക്ഷ്യങ്ങളുണ്ട്. പല്ലുകളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ രാത്രി നിര്‍ബന്ധമായും പല്ല് തേക്കണം. രാത്രി പല്ലും വായയും വൃത്തിയാക്കാത്തവര്‍ക്ക് ദന്തരോഗങ്ങള്‍ എളുപ്പം വരുമെന്നാണ് പഠനം. 
 
രാത്രി ഉറങ്ങുമ്പോള്‍ ഉമിനീര്‍ ഉത്പാദനം താരതമ്യേന കുറവാണ്. ഉമിനീര്‍ ഉത്പാദനം കുറയുമ്പോള്‍ അത് ആസിഡ് ലെവല്‍ ഉയരാന്‍ കാരണമാകും. അപ്പോഴാണ് പല്ലുകളില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയിലും വായയിലും ഉണ്ടാകുമ്പോള്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനം അധികരിക്കും. അത് പല്ലുകളെ സാരമായി ബാധിക്കും. ഇത് ഒഴിവാക്കാനാണ് രാത്രി നിര്‍ബന്ധമായും പല്ല് തേക്കണമെന്ന് പറയുന്നത്. രാത്രി പല്ല് തേക്കാതെ കിടക്കുമ്പോള്‍ പല്ലില്‍ മഞ്ഞ നിറത്തിലുള്ള കറ പിടിക്കാന്‍ സാധ്യത കൂടുതലാണ്. രാത്രി പല്ല് തേക്കുമ്പോള്‍ അത് വായ്നാറ്റം കുറയാനും സഹായിക്കും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

നിങ്ങളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ഈ അഞ്ചുശീലങ്ങള്‍ വളര്‍ത്തിയെടുക്കു

രോഗം വരാതിരിക്കണമെങ്കില്‍ ഈ ജീവികളെ അടുപ്പിക്കരുത്!

രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത്

അടുത്ത ലേഖനം
Show comments