2018ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലാ രജിസ്റ്ററിങ് അതോറിറ്റികള്‍ ശിക്ഷാ നടപടി സ്വീകരിക്കും. രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കും. കേരളത്തിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലുമുള്ള ആശുപത്രികള്‍, ലബോറട്ടറികള്‍, സ്‌കാനിംഗ് കേന്ദ്രങ്ങള്‍ എന്നിവയെല്ലാം രജിസ്റ്റര്‍ ചെയ്യണം. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.