പരിപ്പും പയറുമെല്ലാം കഴിച്ച് ഗ്യാസ് കയറാതിരിക്കാൻ എന്ത് ചെയ്യാം?

അഭിറാം മനോഹർ
വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (19:36 IST)
ശരീരത്തിന് ഏറെ ഗുണകരമാണെങ്കിലും പരിപ്പും പയറുമെല്ലാം കൂടുതല്‍ കഴിച്ചാല്‍ ഗ്യാസ്ട്രിക് പ്രശ്‌നങ്ങളുണ്ടാകുമെന്ന് പരാതിപ്പെടുന്നവര്‍ ഏറെയാണ്. ദഹനപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കാണ് ഇത് ഏറെയും വലിയ പ്രശ്‌നം സൃഷ്ടിക്കുന്നത്. പരിപ്പ് പയര്‍ വര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ ഗ്യാസ് കയറാതിരിക്കാന്‍ എന്തെല്ലാം നമുക്ക് ചെയ്യാനാകുമെന്ന് നോക്കാം.
 
പരിപ്പിലെയും പയറിലും സങ്കീര്‍ണമായ ഒലിഗോസാക്കറൈഡ്സ് എന്ന് വിളിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകളാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഇവ എളുപ്പത്തില്‍ ദഹിക്കുന്നവയല്ല. ഏറെ പ്രയാസപ്പെട്ടാണ് വയറ്റിനകത്തെ ബാക്ടീരിയകള്‍ ഇതിനെ വിഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഗ്യാസ് രൂപപ്പെടുന്നത്. പയറിലും പരിപ്പ് വര്‍ഗങ്ങളിലും ധാരാളമായുള്ള ഫൈബറും ഗ്യാസിന് കാരണമാകാറുണ്ട്. ഇത് കൂടാതെ ഇവയില്‍ കാണുന്ന ലെക്ടിന്‍ എന്ന പ്രോട്ടീനും ഗ്യാസിന് കാരണമാകുന്നു. അതിനാല്‍ തന്നെ പരിപ്പ് പയര്‍ വര്‍ഗങ്ങള്‍ ഉണ്ടാക്കുമ്പോള്‍ വെള്ളത്തില്‍ നല്ല പോലെ കുതിര്‍ത്ത ശേഷം വേണം പാകം ചെയ്യാന്‍.
 
ഇങ്ങനെ ചെയ്യുമ്പോള്‍ ഒലിഗോസാക്കറൈഡ്സ് കുറയ്ക്കാന്‍ നമുക്കാകുന്നു. ദഹനത്തിന് ആക്കം കൂട്ടുന്ന സ്‌പൈസുകള്‍,ഹെര്‍ബുകള്‍ എന്നിവയുടെ കൂടെ വേണം പയര്‍വര്‍ഗങ്ങള്‍ പാകം ചെയ്യാന്‍. ഇഞ്ചി,ജീരകം എന്നിവയെല്ലാം പാചകം ചെയ്യുമ്പോള്‍ ഒപ്പം ചേര്‍ക്കാം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

അടുത്ത ലേഖനം
Show comments