Webdunia - Bharat's app for daily news and videos

Install App

കൈമുട്ടിലെയും കാൽമുട്ടിലെയും കറുപ്പകറ്റാൻ ഇതാ ചില നാടൻ വിദ്യകൾ !

Webdunia
ഞായര്‍, 13 സെപ്‌റ്റംബര്‍ 2020 (16:16 IST)
കൈമുട്ടുകളിലെയും കാൽമുട്ടുകളിലെയും ഇരുണ്ട നിറം നമ്മുടെ സൈന്ദര്യത്തിലെ വില്ലൻമാരാണ് എന്ന് പറയാം. പല ക്രീമുകളും ലോഷനുകളുമെല്ലാം പുരട്ടിയിട്ടും ഈയിടങ്ങളിലെ ഇരുണ്ട നിറം അകറ്റാൻ കഴിയുന്നില്ല എന്ന് നിരവധി പേർ പരാതി പറയാറുണ്ട്. എന്നാൽ കൈമുട്ടുകളിലെയും കാൽമുട്ടുകളിലെയും ഇരുണ്ട നിറം അടുക്കളയിൽ എപ്പോഴുമുണ്ടാകുന്ന ചേരുവകൾകൊണ്ട് തന്നെ ഫലപ്രദമായി അകറ്റാനാകും.
 
നമ്മുടെ അടുക്കളകളിൽ മിക്കപ്പോഴും കക്കരിക്ക ഉണ്ടാകും. കക്കരിക മുറിച്ച് കൈമുട്ടുകളിലും കാൽമുട്ടുകളിലും 15 മിനിറ്റോളം തിരുമ്മുക. ശേഷം കൈമുട്ടും കാൽ മുട്ടും വെള്ളം ഉപയോഗിച്ച കഴുകാം. ഇത് നിത്യേന ചെയ്യുന്നതിലൂടെ ക്രമേണ ഈ ഭാഗങ്ങളിലെ ഇരുണ്ട നിറത്തെ ഇല്ലാതാക്കാനാകും. മറ്റൊരു വിദ്യയാണ് നാരങ്ങയും ബേക്കിംഗ് സോഡയും. നാരങ്ങക്ക് ശരീരത്തിന് കാന്തി നൽകാൻ കഴിവുണ്ട്. നാരങ്ങ നീരിൽ ബേക്കിംഗ് സോഡ ചേർത്ത് കൈമുട്ടുകളിലും കാൽമുട്ടുകളിലും ഒരു മിനിറ്റ് നേരം മസാാജ് ചെയ്യുക. ആദ്യ തവണ ചെയ്യുമ്പോൾ തന്നെ വ്യത്യാസം കണ്ടുതുടങ്ങും.     
 
പാലിൽ ബേക്കിംഗ് സോഡ ചേർത്ത് പുരട്ടുന്നതും ഇരുണ്ട നിറം അകറ്റാൻ സഹായിക്കും. ബേക്കിംഗ് സോഡ ശരീരത്തിലെ മൃത കോസങ്ങളെയും അഴുക്കുകളും നീക്കം ചെയ്യുമ്പോൾ കറുത്ത പാടുകൾ നീക്കം ചെയ്യാൻ പാലിന് പ്രത്യേക കഴിവുണ്ട്. മഞ്ഞളും നാരങ്ങാ നീരും ചേർത്ത മിശ്രിതവും കൈമുട്ടുകളെലെയും കാൽമുട്ടിലെയും ഇരുണ്ട നിറം അകറ്റാൻ സഹായിക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടി വളര്‍ച്ചയ്ക്ക് ബെസ്റ്റ് ബദാം, ഇക്കാര്യങ്ങള്‍ അറിയാമോ

കൈക്കൂലി: അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ

എപ്പോഴും ഉത്കണ്ഠയാണോ, കൂട്ടിന് നടുവേദനയും വരും!

വയറില്‍ പ്രകമ്പനമോ! ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്

ഈ സ്വഭാവങ്ങള്‍ നിങ്ങളിലുണ്ടോ? നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകും!

അടുത്ത ലേഖനം
Show comments