Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രാൻഡ് ഐ10 നിയോസ് എഡിഷൻ വിപണിയിലെത്തിയ്ക്കാൻ ഹ്യൂണ്ടായ്

ഗ്രാൻഡ് ഐ10 നിയോസ് എഡിഷൻ വിപണിയിലെത്തിയ്ക്കാൻ ഹ്യൂണ്ടായ്
, ഞായര്‍, 13 സെപ്‌റ്റംബര്‍ 2020 (15:50 IST)
ഗ്രാന്‍ഡ് ഐ10 നിയോസ് കോര്‍പറേറ്റ് എഡിഷന്‍ ഇന്ത്യൻ വിപണിയിലിറക്കാൻ ഹ്യൂണ്ടായ്. മാഗ്ന വേരിയന്റിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ഐ10 സ്പെഷ്യൽ എഡിഷൻ ഈ ദീപാവലി ഉത്സവ സീസണിൽ വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. കോർപ്പറേറ്റ് എഡിഷന്‍ എന്ന ബാഡ്ജ് സ്പെഷ്യൽ എഡിഷൻ പതിപിൽ ഉണ്ടാകും. 
 
മാഗ്ന വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡല്‍ ഒരുക്കിയിരിയ്ക്കുന്നത് എന്നതിനാല്‍ വാഹനത്തിന്റെ ഡിസൈനിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും. എല്‍ഇഡി ഡിആർഎൽ, ഗ്ലോസി ബ്ലാക് ഗ്രില്ല്, ഹാലജന്‍ ഹെഡ്‌ലാമ്പ്, ബോഡികളർ ഡോര്‍ ഹാന്‍ഡില്‍ എന്നിവായായിരിയ്ക്കും കാഴ്ചയിലെ പ്രധനമാറ്റം. 15 ഇഞ്ച് ആലോയ് വീലുകളായിരിക്കും വാഹനത്തിൽ ഉണ്ടാവുക. 
 
ഇന്റീരിയറിൽ 6.75 ഇഞ്ച് ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ നാവിഗേഷന്‍ എന്നിവയും സ്ഥാനംപിടിയ്ക്കും. 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിൽ വാഹനം വിപണിയിലെത്തും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. 5 സ്പീഡ് മാനുവൽ, എഎംടി ട്രാൻസ്‌മിഷനുകളിൽ വാഹനം ലഭ്യമാകും. സ്റ്റാന്‍ഡേര്‍ഡ് മോഡലുകളേക്കാള്‍ ഇരുപതിനായിരം മുതൽ നാൽപ്പതിനായിരം രൂപവരെ വാഹനത്തിന് വർധനവുണ്ടാകും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രധാന സാക്ഷിയെ സ്വാധീനിയ്ക്കാൻ ശ്രമിച്ചു'; ദിലീപിന്റെ ജമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ