Webdunia - Bharat's app for daily news and videos

Install App

പാക്കറ്റ് പാല്‍ എത്രദിവസം വരെ ഉപയോഗിക്കാം? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2023 (12:10 IST)
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ വീട്ടിലേക്ക് വേണ്ട സാധനങ്ങളെല്ലാം ഒഴിവ് സമയത്ത് വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ശീലം നമുക്കുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പാക്കറ്റ് പാല്‍. ചിലപ്പോള്‍ ഒരാഴ്ചയ്ക്കുള്ള പാല്‍ വരെ നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കും. എന്നാല്‍ ഒരു പാക്കറ്റ് പാല്‍ എത്ര ദിവസം വരെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് അറിയുമോ? 
 
ആവശ്യത്തിനുള്ള പാല്‍ മാത്രം വീട്ടില്‍ വാങ്ങിവയ്ക്കുന്നതാണ് നല്ലത്. പാക്കറ്റ് പൊട്ടിക്കാത്ത പാല്‍ നാല് ദിവസം വരെ സൂക്ഷിക്കാം. ഫ്രിഡ്ജില്‍ സൂക്ഷിക്കണമെന്ന് മാത്രം. നാല് ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കുറവായിരിക്കണം ഫ്രിഡ്ജിലെ താപനില. അതേസമയം പാക്കറ്റ് പൊട്ടിച്ച ശേഷം ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ പാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. രണ്ട് ദിവസത്തേക്കാള്‍ കൂടുതല്‍ പൊട്ടിച്ച പാക്കറ്റ് പാല്‍ സൂക്ഷിച്ചാല്‍ അത് പിരിയാന്‍ കാരണമാകും.
 
പാല്‍ എപ്പോഴും ഫ്രിഡ്ജിന് അകത്തെ ഷെല്‍ഫിലാണ് വയ്‌ക്കേണ്ടത്. ഫ്രിഡ്ജിന്റെ ഡോറിലുള്ള ഷെല്‍ഫില്‍ അല്ല. പാക്കറ്റ് പൊട്ടിച്ച ശേഷം പാല്‍ വളരെ ഉറപ്പുള്ള കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. കുപ്പിയില്‍ പാലിരിക്കുന്ന അളവിന് മുകളില്‍ 1-1.5 ഇഞ്ച് വരെ സ്‌പെയ്‌സ് വെറുതെ ഇടണം. പാല്‍ പുറത്തേക്ക് എടുത്ത് കഴിഞ്ഞാല്‍ ആവശ്യത്തിനുള്ളത് എടുത്ത് ബാക്കി വേഗം ഫ്രിഡ്ജിലേക്ക് കയറ്റിവയ്ക്കണം. അധികനേരം പുറത്തിരിക്കുന്നത് പാല്‍ കേടാകാന്‍ കാരണമാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുക്കളയിലെ പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ചോക്ലേറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മദ്യപാനം മുടിക്കൊഴിച്ചിലിന് കാരണമാകുമോ? മുടികൊഴിച്ചിലുള്ള പുരുഷന്മാർ അറിയാൻ

എന്താണ് ഫ്രൂട്ട് ഡയറ്റ്

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കും!

അടുത്ത ലേഖനം
Show comments