Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാലഡുകൾ കൂടുതൽ ആരോഗ്യകരമാക്കാം

സാലഡുകൾ കൂടുതൽ ആരോഗ്യകരമാക്കാം

അഭിറാം മനോഹർ

, ഞായര്‍, 4 ഫെബ്രുവരി 2024 (15:58 IST)
ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ് സാലഡുകള്‍. പച്ചക്കറികള്‍,പഴങ്ങള്‍,പയറുകള്‍ മുതല്‍ ചിക്കന്‍ വരെ നമുക്ക് സാലഡില്‍ ചേര്‍ക്കാവുന്നതാണ്. ഇവയെല്ലാം തന്നെ ആരോഗ്യത്തിന് പലവിധത്തില്‍ ഗുണം ചെയ്യുന്നതാണ്. എങ്കിലും സാലഡുകള്‍ കൂടുതല്‍ ആരോഗ്യകരമാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
 
ഏത് സാലഡാണെങ്കിലും കൂടുതല്‍ ഇലക്കറികള്‍ അതില്‍ ചേര്‍ക്കാന്‍ ശ്രമിക്കാം. ചീര,ലെറ്റിയൂസ്,മസ്റ്റാര്‍ഡ് ഗ്രീന്‍ എന്നീ ഇലകള്‍ ഇതിനൊപ്പം ചേര്‍ക്കാം. വൈറ്റമിനുകള്‍,ധാതുക്കള്‍ എന്നിവ കൃത്യമായ അളവില്‍ ശരീരത്തിലെത്താന്‍ ഇത് സഹായിക്കും. നോണ്‍ വെജ് സലാഡുകളില്‍ മീറ്റ് അല്പം കൂടി ചേര്‍ക്കാന്‍ ശ്രമിക്കണം. ഫൈമ്പറിനും വിറ്റാമിനുകള്‍ക്കുമൊപ്പം പ്രോട്ടീനുകള്‍ കൂടി ലഭിക്കാന്‍ ഇത് സഹായിക്കുന്നു. നോണ്‍ വെജ് കഴിക്കാത്തവര്‍ക്ക് കടല,ബീന്‍സ് എന്നിവ സാലഡില്‍ ചേര്‍ക്കാവുന്നതാണ്.
 
സലാഡുകള്‍ കൂടുതല്‍ പോഷകസമൃദ്ധമാക്കാന്‍ നട്ട്‌സ്,സീഡ്‌സ്,അവക്കാഡോ ഓയില്‍ എന്നിവ ചേര്‍ക്കാം, മയണൈസ് പോലുള്ള ചേരുവകള്‍ ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്. സാലഡുകള്‍ തയ്യാറാക്കുമ്പോള്‍ ഉപ്പും മധുരവും പരിമിതപ്പെടുത്താനും ശ്രദ്ധിക്കേണ്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറക്കത്തില്‍ തടസങ്ങള്‍ ഉണ്ടാകുന്നുണ്ടോ, ശരീരത്തില്‍ ഉപ്പ് കൂടുതലാണ്!