മദ്യപാനം കുറക്കാൻ തോന്നുന്നുണ്ടോ ? ഈ വഴികൾ സഹായിക്കും !

Webdunia
ശനി, 22 ഡിസം‌ബര്‍ 2018 (19:04 IST)
അമിതമായ മദ്യപാനം ആരോഗ്യത്തെ കാർന്നു തിന്നുന്ന ഒരു വലിയ വിപത്ത് തന്നെയാണ്. അളവിൽ കൂടുതൽ ആൽക്കഹോൾ നമ്മുടെ ശരീ‍രത്തിൽ എത്തുന്നത് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി തന്നെ ബാധിക്കുന്നു. പലരും മദ്യപാനത്തിലേക്ക് അടിമപ്പെടാറാണ്. മദ്യപാനം കുറക്കണം എന്ന് ആഗ്രഹം തോന്നാറുണ്ടെങ്കിലും പലർക്കുമതിന് സാധിക്കാറില്ല എന്നതാണ് വാസ്തവം.
 
അങ്ങനെ പെട്ടന്ന് നിർത്താവുന്ന ഒന്നല്ല മദ്യാസക്തി. ഘട്ടം ഘട്ടമായി മാത്രമേ ഇത് സാധിക്കു. മദ്യപാനം കുറക്കുന്നതിനായി ചില വഴികൾ കണ്ടെത്തിയിരിക്കുകയാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ. ബി എം സി പബ്ലിക് ഹെല്‍ത്ത് ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 
സ്ഥിരമായി മദ്യപിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസിന് പകരം. അതിലും ചെറിയ ഒരു ഗ്ലാസിൽ മദ്യപിക്കുന്നത് മദ്യപാനത്തിന്റെ അളവും മദ്യത്തോടുള്ള ആസക്തിയും കുറക്കാൻ സഹായിക്കും എന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. വലിയ ഗ്ലാസുകളിൽ മദ്യം കുടിക്കുമ്പോൾ അതു വേഗത്തിൽ തീർത്ത് വീണ്ടും കുടിക്കാൻ ആസക്തി വർധിക്കും എന്നാണ് പഠനം നടത്തിയ ഗവേഷകർ പറയുന്നത്.  കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിക്ക് സമീപത്തുള്ള ഒരു ബാർ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഗനേഷകർ ഇത്തരമൊരു നിരീക്ഷണത്തിൽ എത്തിച്ചേർന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വര്‍ഷം മൂന്ന് ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കണോ, പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ മതി!

അത്താഴം ഈ സമയത്ത് കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

ദിവസവും ചെറുതായിട്ടൊന്നു 'മിനുങ്ങിയാലോ'

നിങ്ങള്‍ ചിന്തകളില്‍ ജീവിക്കുന്നയാളാണെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

നിങ്ങളുടെ ദിവസേനയുള്ള ഒരു ഗ്ലാസ് വെള്ളം കരളിനെ ദോഷകരമായി ബാധിച്ചേക്കാം!

അടുത്ത ലേഖനം
Show comments