Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈക്ക് റൈഡേഴ്സിന് ഇനി വഴി തെറ്റില്ല, ഗൂഗിൾ മാപ്പിൽ പുത്തൻ സംവിധാനങ്ങൾ !

ബൈക്ക് റൈഡേഴ്സിന് ഇനി വഴി തെറ്റില്ല, ഗൂഗിൾ മാപ്പിൽ പുത്തൻ സംവിധാനങ്ങൾ !
, ശനി, 22 ഡിസം‌ബര്‍ 2018 (17:04 IST)
പുതിയ കാഴ്ചകളും അനുഭവങ്ങളും തേടിപ്പോകുന്ന ബൈക്ക് റൈഡേഴ്സിന് ഇനി വഴി തെറ്റില്ല. ഇരു ചക്ര വാഹന യാത്രക്കാർക്കുള്ള ടു വീലർ സർവീസ് ഗൂഗിൾ മാപ്പ് വിപുലീകരിച്ചു. ഇനി ബൈക്ക് യാത്രികരെ ഗൂഗിൾ നയിക്കും. ഇതിനായി ഗൂഗിൾ മാപ്പിൽ ടൂവീലർ മോഡിൽ കൂടുതൽ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുകയാണ് ഗൂഗിൾ.
 
ബൈക്ക് റൈഡേഴ്സിനെ ഏറ്റവും എളുപ്പ മാർഗത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ സഹായിക്കുന്ന തരത്തിലാണ് ടൂവീലർ മോഡ് ഗൂഗിൾ സജ്ജീകരിച്ചിരിക്കുന്നത്. വഴിയെ കുറിച്ചുള്ള വിശദാംസങ്ങൾ, തത്സമയ ട്രാഫിക് അപ്ഡേറ്റ്സ്, പ്ലസ് കോഡോകൾ, എന്നിവയെക്കുറിച്ചും  ഗൂഗിൾ മാപ്പ് റൈഡർക്ക് വിവരങ്ങൾ നൽകും.
 
യാത്രക്കിടയിൽ ഭക്ഷണവും, വെള്ളവും, ഇന്ധനവുമെല്ലാം ലഭ്യമാകുക എന്നതും പ്രധാനമാണ്. ഇതിനായി സഞ്ചരിക്കുന്ന സ്ഥലത്തിന് സമീപത്തായുള്ള ഭക്ഷണ ശാലകൾ, കടകൾ, പെട്രോൾ പമ്പുകൾ എന്നിവ കണ്ടെത്താനും ഗൂഗിൾ മാപ്പിലെ ടൂവീലർ മോഡ് സഹായിക്കും. നിലവിൽ രാജ്യത്ത് രണ്ട് കോടിയിലധികം ബൈക്ക് റൈഡേഴ്സ് ഗൂഗിൾ മാപ്പിന്റെ ടൂവീലർ മോഡ് ഉപയോഗപ്പെടുത്തുന്നുണ്ട്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധിക ചാർജുകളില്ല, പേ ടി എമ്മിലൂടെ ടിക്കറ്റ് ബുക്കിംഗ് ഇപ്പോൾ അനായാസം !