Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
, ശനി, 19 ജനുവരി 2019 (12:51 IST)
പുരുഷന്മാരെയും സ്‌ത്രീകളെയും ഒരു പോലെ ബാധിക്കുന്ന ഒന്നാണ് മാനസിക സംഘര്‍ഷം. വീട്ടിലെയും ജോലി സ്ഥലത്തെയും ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ ഇതിനു കാരണം.

കുടുംബത്തിലെ ഉത്തരവാദിത്വത്തിനൊപ്പം തൊഴില്‍ സ്ഥലത്തെ പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്ന സ്‌ത്രീകളാണ് കൂടുതല്‍ മാനസിക സമ്മർദ്ദം അനുഭവിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സമ്മര്‍ദ്ദമകറ്റാന്‍ പലരും വിവിധ വഴികള്‍ തേടാറുണ്ട്. കുടുംബത്തിനൊപ്പം പുറത്തു പോകുക, സിനിമ കാണുക, യാത്ര പോകുക എന്നിവ സമ്മര്‍ദ്ദം അകറ്റുന്ന കാര്യങ്ങളാണ്. മദ്യപാനം, പുകവലി, ലഹരി ഉപയോഗം, സെക്‍സ് എന്നിങ്ങനെയുള്ള വഴികള്‍ തേടുന്നവരും ധാരാളമാണ്.

സിമ്പിളായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. അതില്‍ പ്രധാനം നല്ല ഉറക്കമാണ്. പതിവായ വ്യായാമം തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ദുശ്ചിന്തകളെ അകറ്റാനും ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

പാട്ടുകള്‍ കേള്‍ക്കുക, സന്തോഷം പകരുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക, യോഗ ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങളും മാനസിക സമ്മര്‍ദ്ദം അകറ്റും. ടെന്‍ഷനടിക്കാതെ മുന്‍ഗണനാക്രമം നിശ്ചയിച്ച് കാര്യങ്ങള്‍ ചെയ്യുന്നതും സമ്മര്‍ദ്ദം ഒഴിവാക്കാനുള്ള ടെക്കനിക്കാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ രക്തം ഒ പോസറ്റീവ് ആണോ?- അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ