Webdunia - Bharat's app for daily news and videos

Install App

മുഖക്കുരു മാറാൻ വെറും 2 ദിവസം, ഇതാ ചില വഴികൾ

ചിപ്പി പീലിപ്പോസ്
ഞായര്‍, 19 ജനുവരി 2020 (15:52 IST)
മുഖക്കുരു ഉണ്ടാകുന്നതിന് പിന്നില്‍ പല കഥകളും കേട്ടിട്ടുണ്ടാകും ഇല്ലേ? കൗമാരക്കാരയ കുട്ടികളിലാണ് മുഖക്കുരു എന്ന പ്രശ്‌നം കൂടുതലായും കാണുന്നത്. സൌന്ദര്യത്തിന്റെ ശാപം ആയി മാറുന്ന ഈ പ്രശ്നത്തെ വെറും രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും ഒഴിവാക്കാം. അതിനായി ഇതാ ചില എളുപ്പ വഴികള്‍.
 
എല്ലാ ദിവസവും ഏതെങ്കിലും വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ്‌ ഉപയോഗിച്ച്‌ മുഖം വൃത്തിയാക്കുന്നത് വളരെ നല്ലതാണ്. മുഖം കഴുകാന്‍ ആരിവേപ്പിലയിട്ട്‌ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ ഉത്തമമാണ്. ചെറുനാരങ്ങ രണ്ടായി മുറിച്ചത്‌ മുഖക്കുരുവില്‍ ഉരസുക. ട്രിക്കാസിഡ്‌ മുഖക്കുരു ഉണ്ടാക്കുന്ന ബാക്‌റ്റിരിയയെ നീക്കാന്‍ സഹായിക്കും. 
 
മുഖക്കുരുവിനെ രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.മുഖത്തെ എണ്ണമയം കുറയ്‌ക്കാനായി ശര്‍ക്കര തേക്കുന്നതും നല്ലതാണ്‌. പുതിന നീരോ പുതിന എണ്ണയോ മുഖത്ത്‌ പുരട്ടി 10 മിനിറ്റിന്‌ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. പഞ്ചസാരയുടെയും എണ്ണയുടെയും ഉപയോഗം കുറച്ച്‌ പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നത് മുഖക്കുരുവുനെ അകറ്റാന്‍ സഹായിക്കും.
 
ഉരുളക്കിഴങ്ങ്‌ മുറിച്ച്‌ മുഖക്കുരുവിന്‌ മുകളിലായി 10 മിനിറ്റ്‌ വയ്‌ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും നല്ലതാണ്. മുഖം ഐസ്‌ ഉപയോഗിച്ച്‌ കഴുകുന്നത്‌ മുഖക്കുരു മാറാന്‍ സഹായിക്കും അതിന് പുറമേ  ചൂടുകുരുവിനെ ഇല്ലാതാക്കാനും ഈ വിദ്യ ഉത്തമാണ്. മുഖത്ത് തേന്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. തേന്‍ ഒരു ബാക്‌റ്റീരിയ നാശിനിയാണ്‌. രാത്രിയില്‍ കിടക്കുന്നതിന്‌ മുമ്പ്‌ അല്‍പം തേന്‍ മുഖത്ത്‌ പുരട്ടുകയും ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുകയും ചെയ്യുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

എടാ നാരങ്ങേ നീ ഇത്ര ഭീകരനോ?, ഇത്രയും ഉപകാരങ്ങളോ?

പൊറോട്ട കഴിച്ചാല്‍ കാന്‍സറോ? ഇതാണ് യാഥാര്‍ഥ്യം

ഒരുമണിക്കൂറില്‍ മൂന്നുലിറ്റര്‍ വെള്ളമൊക്കെ കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോമിന് കാരണമാകും; എന്തൊക്കെയാണ് ലക്ഷണങ്ങള്‍

കീടനാശിനികൾ കൂടുതലുള്ള ഭക്ഷണങ്ങൾ

അടുത്ത ലേഖനം
Show comments