പാചകത്തിന് എണ്ണ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

അഭിറാം മനോഹർ

വെള്ളി, 17 ജനുവരി 2020 (19:26 IST)
ഇന്ന് വിപണിയിൽ പലതരത്തിലുള്ള എണ്ണകൾ ലഭ്യമാണ്. എന്നാൽ ഏതൊക്കെ എണ്ണയാണ് പാചകത്തിന് ഉത്തമമെന്നും ആരോഗ്യത്തിന് ഏതെല്ലാം എണ്ണകൾ ഉപയോഗിക്കുന്നതാണ് നല്ലത് എന്നതിനെ പറ്റി പലർക്കും വ്യക്തമായ ധാരണയില്ല. എന്നാൽ ഏതൊക്കെ എണ്ണയാണ് ആരോഗ്യത്തിന് നല്ലതെന്നും ദോഷമെന്നും മനസ്സിലാക്കുന്നത് ആരോഗ്യത്തിന് ഒരു മുതൽക്കൂട്ടാകും. എണ്ണകളെന്നാൽ ദ്രവരൂപത്തിലുള്ള കൊഴുപ്പുകളാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളാണ് എണ്ണയുടെ ഗുണദോഷങ്ങൾ നിർണയിക്കുന്നത്.
 
പാചകത്തിന് ഉപയോഗിക്കുന്ന ഓയിലുകൾ ഓരൊന്നും അവയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡിന്റെ തരം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.തവിടെണ്ണ, കടുകെണ്ണ, സൺഫ്ളവർ ഓയിൽ എന്നിവയാണ് അധികം ആളുകളും പാചകത്തിനായി നിർദേശിക്കാറുള്ളത്. ഓരോ മാസവും ഓരോ എണ്ണ മാറി മാറി ഉപയോഗിക്കുന്നതായിരിക്കും ആരോഗ്യത്തിന് ഉത്തമം.
 
വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പ് കൂടുതലുള്ളതിനാൽ ഹൃദയാരോഗ്യത്തിന് നന്നല്ല എന്ന അഭിപ്രായത്തിനാണ് മുൻതൂക്കമുള്ളത്. വെളിച്ചെണ്ണയുടെ ഗുണങ്ങളെ പറ്റി അധികം പഠനങ്ങൾ നടന്നിട്ടില്ല എന്നതും ഒരു പോരായ്‌മയാണ്. ഒലീവ് ഓയിലാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമായുള്ള ഏണ്ണയായി കണക്കാക്കുന്നത്.ഇതിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉള്ളതുകൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുന്നു. പാചകത്തിന് അത്ര നല്ലതല്ല. സാലഡുകളിൽ ഇവ ഉപയോഗിക്കുന്നു.
 
എണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
 
ഏതൊരെണ്ണയും അമിതമായി ചൂടാക്കരുത്. അത്തരത്തിൽ അതികമായി ചൂട് നൽകുമ്പോൾ കൂടുതൽ ട്രാൻസ് ഫാറ്റി ആസിഡുകൾ ഉണ്ടാവുന്നു. അത് ഹൃദയാരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ തന്നെയാണ് ഒരിക്കൽ തിളപ്പിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതും അത്തരത്തിൽ ഉപയൊഗിക്കുന്നത് ഭാവിയിൽ കാൻസർ വരുന്നതിനുള്ള സാധ്യതകളെ വർദ്ധിപ്പിക്കുന്നു. 
 
എണ്ണയുടെ ഉപയോഗമാണ് ശ്രദ്ധിക്കേണ്ട മറ്റൊന്ന്. മിതമായ നിരക്കിൽ മാത്രം എണ്ണുപയോഗിക്കുവാൻ ശ്രദ്ധിക്കണം. എണ്ണ ഉപയോഗം കൂടുതലായാൽ കാലറി കൂടും.കൊഴുപ്പിന്റെ കാലറി മൂല്യം അന്നജത്തിന്റെ മൂന്നിരട്ടിയാണ്. അതിനാൽ തന്നെ പൊരിച്ച ആഹാരവസ്തുക്കളുടെ ഉപയോഗം ശ്രദ്ധിക്കുക.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ശുദ്ധമായ റോസ് വാട്ടർ വീട്ടിൽ ഉണ്ടാക്കാം