Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണം കഴിച്ചതിനു പിന്നാലെ പുകവലിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍!

ഭക്ഷണം കഴിച്ചതിനു പിന്നാലെ പുകവലിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍!

ഭക്ഷണം കഴിച്ചതിനു പിന്നാലെ പുകവലിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍!
, വെള്ളി, 4 ജനുവരി 2019 (18:37 IST)
പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന കാര്യത്തില്‍ സംശയമില്ല. സ്‌ത്രീ - പുരുഷ ഭേദമന്യ പുകവലി ഇന്ന് വര്‍ദ്ധിച്ചു വരുകയാണ്. ഭക്ഷണം കഴിച്ച ശേഷം ചിലര്‍ പുകവലിക്കുന്നത് സ്ഥിരമാണ്. ഈ ശീലം ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഭക്ഷണം കഴിച്ചയുടനെ പുകവലിക്കുമ്പോള്‍ നിക്കോട്ടിന്‍ രക്തത്തില്‍ കലരുകയും ദഹനവ്യവസ്ഥയെ ബാധിക്കുകയും ചെയ്യും. കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനൊപ്പം ആമാശയങ്ങളിലും പല തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

ആമാശയത്തെയാകും ഈ ശീലം കൂടുതല്‍ ഗുരുതരമായി ബാധിക്കുക. കാന്‍സര്‍, ശ്വാസകോശ അര്‍ബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഇതോടെ ഇരട്ടിക്കയും ചെയ്യും. ദഹനവ്യവസ്ഥ താറുമാറാകുന്ന പ്രവര്‍ത്തിയാണ് ഭക്ഷണത്തിനു പിന്നാലെയുള്ള പുകവലി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗഡര്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ ?; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍