ഇന്ത്യയില്‍ അടിയന്തരസാഹചര്യങ്ങളില്‍ റഷ്യയുടെ സ്പുട്നിക്-വി കോവിഡ് വാക്സിന്‍ ഉപയോഗിക്കാവുതാണെന്ന് ഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതി അറിയിച്ചു. ഡിസിജിഐ അനുമതി നല്‍കുകയാണെങ്കില്‍ അടിയന്തരസാഹചര്യങ്ങളില്‍ ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാകും സ്പുട്നിക്-വി. കൊവിഷീല്‍ഡും കോവാക്സിനുമാണ് അനുമതിയുള്ള മറ്റു രണ്ട് വാക്സിനുകള്‍. ഇന്ത്യയില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ.റെഡ്ഡിസിന്റെ നിര്‍മ്മാണത്തിലുള്ള സ്പുട്നിക്-വി വാക്സിന്‍ 91.6% ഫലപ്രദമാണെന്നും വിദഗ്ദ സമിതി അറിയിച്ചു.