Select Your Language

Notifications

webdunia
webdunia
webdunia
webdunia

International Womens Day: ഭക്ഷണകാര്യങ്ങളില്‍ ഇവ ഉറപ്പുവരുത്തണം

International Womens Day: ഭക്ഷണകാര്യങ്ങളില്‍ ഇവ ഉറപ്പുവരുത്തണം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 3 മാര്‍ച്ച് 2023 (11:33 IST)
അന്താരാഷ്ട്ര വനിതാ ദിനം വരുകയാണ്. സ്ത്രീകളുടെ ആരോഗ്യമാണ് പ്രധാന വിഷയം. അമിതവണ്ണവും രോഗവും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് കൂടുതല്‍ പിടികൂടുന്നത്. ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ഭാര്യം കുറയ്ക്കാനും മറ്റും അത്യാവശ്യമാണ്. മുട്ടയിലും മാംസാഹാരത്തിലും മീനിലും പ്രോട്ടീന്‍ ധാരാളം ഉണ്ട്. 
 
മറ്റൊരുപ്രധാന പോഷകം കാല്‍സ്യമാണ്. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് പ്രധാനമാണ്. പാല്‍, യോഗര്‍ട്ട്, ചീസ് എന്നിവയിലെല്ലാം കാല്‍സ്യം ധാരാളം ഉണ്ട്. സ്ത്രീകളില്‍ പൊതുവേയുള്ള പ്രശ്‌നമാണ് അയണിന്റെ കുറവ്. സീഫുഡ്, ബീന്‍സ്, നട്‌സ്, ചിക്കന്‍ എന്നിവയിലെല്ലാം അയണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഗര്‍ഭകാല ആരോഗ്യത്തിനും നാഡികളുടെയും മസിലുകളുടെയും ആരോഗ്യത്തിനും മഗ്നീഷ്യം അത്യാവശ്യമാണ്. ഡാര്‍ക് ചോക്ലേറ്റ്, നട്‌സ, അവക്കാഡോ എന്നിവയില്‍ ധാരളം ഇതുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Undergarment: ഇറുകിയ അടിവസ്ത്രങ്ങള്‍ പുരുഷബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കും, ഉറങ്ങുമ്പോള്‍ അടിവസ്ത്രം ഒഴിവാക്കാം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍