ആപ്പിളിന്റെ തൊലി കളഞ്ഞ് കഴിക്കുന്നത് ശരിയോ?

ചിപ്പി പീലിപ്പോസ്
ചൊവ്വ, 4 ഫെബ്രുവരി 2020 (19:12 IST)
വണ്ണം കുറയ്‌ക്കാനുള്ള എളുപ്പവഴികൾ എല്ലാവർക്കും അറിയാം; ധാരാളം വെള്ളം കുടിക്കുക, പച്ചക്കറികൾ കഴിക്കുക, ദിവസേന വ്യായാമം ചെയ്യുക. എന്നാൽ ഇതൊക്കെ ചെയ്‌തിട്ടും വണ്ണം കുറയാത്തവരാണ് ഏറെപ്പേരും. എന്നാൽ വണ്ണം എളുപ്പത്തിൽ കുറയ്ക്കാൻ മറ്റ് ധാരാളം വഴികൾ ഉണ്ട്. സാധാരണഗതിയിൽ നിന്ന് ഒന്ന് മാറി ചിന്തിച്ചാലോ.! ഇവയൊന്നുമല്ലാത്ത മറ്റ് വഴികൾ എന്തൊക്കെയെന്നല്ലേ...
 
 
1. വൈറ്റമിൻ ഡി അടങ്ങുന്ന ആഹാരങ്ങൾ കഴിക്കുക
 
വൈറ്റമിൻ ഡി നിങ്ങളുടെ ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യാനും രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും മാത്രമല്ല സഹായിക്കുക, ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. വൈറ്റമിൻ ഡി ശരീരത്തിലെ കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കു. മത്സ്യങ്ങളിൽ മത്തി,അയല, കോര, ചൂര തുടങ്ങിയവ കഴിക്കുന്നത് വൈറ്റമിൻ ഡിയ്‌ക്ക് വളരെ നല്ലതാണ്. മുട്ടയുടെ മഞ്ഞ, കൂൺ, പാൽ, ഓറഞ്ച് ജ്യൂസ് തുടങ്ങിയവയും ശരീരത്തിന് നല്ലതാണ്.
 
2. രാവിലെ വെറും വയറ്റിൽ വർക്ക് ഔട്ട് ചെയ്യുക
 
പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷം വർക്ക് ഔട്ട് ചെയ്യുന്ന ശീലമുള്ളവരാണോ നിങ്ങൾ? എങ്കിൽ ആ ശീലം മാറ്റാൻ സമയമായി. ഒഴിഞ്ഞ വയറിൽ വർക്ക്ഔട്ട് ചെയ്യുന്നത് ഫാറ്റ് സെല്ലുകളെ നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത് പരീക്ഷിക്കുന്നതിൽ തെറ്റില്ല. 
 
 
3. മധുരപലഹാരങ്ങളും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
 
പ്രഭാത ഭക്ഷണത്തിൽ മധുരപലഹാരങ്ങൾ ഉൾപ്പെടുത്തുക എന്നത് വളരെ കുറച്ച് ആൾക്കാരുടെയെങ്കിലും സ്വപ്‌നമായിരിക്കും. കുട്ടികൾക്ക് എന്നും ഇത് പ്രിയപ്പെട്ടതാണ്. പ്രാതലിൽ കേക്ക്, കുക്കീസ്, ചോക്ലേറ്റ് പോലെയുള്ള മധുരപലഹാരങ്ങളും ഉപയോഗിക്കുക, ഇത് ആരോഗ്യത്തിൽ നല്ലതാണ്.
 
4. ചോക്ലേറ്റുകൾ കഴിക്കുക
 
ചോക്ലേറ്റുകൾ കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂട്ടുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ ഇത് തെറ്റാണെന്ന് 2012-ലെ ആർക്കൈവ്‌സ് ഓഫ് ഇന്റേർണൽ മെഡിസിൻ എന്ന പഠനം പറയുന്നത്. ഇടയ്‌ക്കിടയ്‌ക്ക് ചോക്ലേറ്റ് കഴിക്കുന്നവരേക്കാൾ മെലിഞ്ഞിട്ടായിരിക്കും ദിവസേന ചോക്ലേറ്റ് കഴിക്കുന്നവർ.
 
5. പഴങ്ങളുടെ തൊലി കളയുന്നത് നിർത്തുക
 
ആപ്പിൾ പോലെയുള്ള പഴങ്ങളുടെ തൊലി കളയുന്നത് നല്ലതല്ല. ഇത് ഉൾപ്പെടെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇത് അമിതവണ്ണം കുറയ്‌ക്കാനും കൊഴുപ്പ് കുറയ്‌ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതല്‍ മറവിയുണ്ട്, വിധവകളും അവിവാഹിതരുമായ സ്ത്രീകള്‍ക്ക് അപകടസാധ്യത കൂടുതലാണെന്ന് പഠനം

ഇഞ്ചി കൂടുതല്‍ കഴിക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

കൈകളിലെ വിറയന്‍, അവ്യക്തമായ സംസാരം എന്നിവ നാഡീവ്യവസ്ഥയുടെ തകരാറുകളുടെ ലക്ഷണങ്ങളാണെന്ന് ഡോക്ടര്‍മാര്‍, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ഇരുട്ടില്‍ ഉറങ്ങുന്നത് ഉറക്കം മെച്ചപ്പെടുത്താന്‍ മാത്രമല്ല, നിങ്ങളുടെ ഹൃദയത്തിനും നല്ലതാണ്!

മുളകുപൊടിയുടെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്നറിയാമോ?

അടുത്ത ലേഖനം
Show comments