Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ: ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിക്ക് വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരണം

കൊറോണ സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്കൊപ്പം യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥിയുടെ പരിശേധനാ ഫലത്തിലാണ് രോഗബാധയില്ലെന്ന് കണ്ടെത്തിയത്.

Pathanamthitta

റെയ്‌നാ തോമസ്

, ചൊവ്വ, 4 ഫെബ്രുവരി 2020 (13:26 IST)
കൊറോണ വൈറസ് ബാധ സംശയിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിക്ക് രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്കൊപ്പം യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥിയുടെ പരിശേധനാ ഫലത്തിലാണ് രോഗബാധയില്ലെന്ന് കണ്ടെത്തിയത്.
 
ജില്ലയില്‍ 65 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ നാല് പേരുടെ സ്രവസാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇനി മൂന്ന് പേരുടെ പരിശോധനാഫലം കൂടിയാണ് വരാനുള്ളത്. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നീ ആശുപത്രികളിലാണ് ഐസലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചത്.
 
അതേസമയം, കൊറോണ വൈറസ് ബാധിച്ച്‌ ഹോങ്കോങിലും ഒരാള്‍ മരിച്ചു. 39 കാരനാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ചൈനയ്ക്ക് പുറമെ കൊറോണ ബാധിച്ച്‌ മരണം സംഭവിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഹോങ്കോങ്. ഫിലിപ്പീന്‍സില്‍ കഴിഞ്ഞദിവസം കൊറോണ ബാധിച്ച്‌ ഒരു രോഗി മരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യലഹരിയിൽ നിരന്തരം അമ്മയെ മർദ്ദിക്കുന്നു; മകൻ അച്ഛനെ അടിച്ചുകൊന്നു; അറസ്റ്റ്