Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബദാം അധികം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമോ?

ചിലരില്‍ ബദാം കഴിയ്ക്കുന്നത് അലര്‍ജിയ്ക്കു കാരണമാകും.

ബദാം അധികം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമോ?

തുമ്പി ഏബ്രഹാം

, വെള്ളി, 15 നവം‌ബര്‍ 2019 (15:59 IST)
ബദാം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നു തന്നെയാണ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ കഴിയുന്ന ചുരുക്കം ഭക്ഷണങ്ങളില്‍ ഒന്ന്. എന്നാല്‍ ഒരു ഔണ്‍സ് ബദാമില്‍ 14 ഗ്രാം കൊഴുപ്പും 163 കലോറിയുമുണ്ട്. അതിനാല്‍ ദിവസം 3 ഔണ്‍സ് ബദാം കഴിയ്ക്കുകയാണെങ്കില്‍, വ്യായാമമില്ലെങ്കില്‍ ഇത് ഒരാഴ്ചക്കുള്ളില്‍ പോയന്റ് അര കിലോയ്ക്കുടുത്തു ശരീരഭാരം കൂടാന്‍ കാരണമാകും. ഒരു ഔണ്‍സ് ബദാമില്‍ 3.5 ഗ്രാം ഫൈബറുണ്ട്. ഇത് ദഹനത്തിന് നല്ലതാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ അളവാകുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും.
 
ചുരുക്കത്തില്‍ ഇതില്‍ മാംഗനീസ് ധാരാളമുണ്ട്. ഇത് മാംഗനീസ് അടങ്ങിയ മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം കഴിയ്ക്കുന്നത് മാംഗനീസ് അധികമാകാന്‍ ഇടയാക്കും. മാത്രമല്ല ബദാം അന്റാസിഡ്, ആന്റിസൈക്കോട്ടിക്, ആന്റിബയോട്ടിക്‌സ്, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയവരുടെ മരുന്നുകളുമായി പ്രതിപ്രവര്‍ത്തിയ്ക്കാനും ഇടയുണ്ട്.
 
ബദാം രണ്ടുതരമുണ്ട്, കയ്പ്പുള്ളതും ഇല്ലാത്തതും. കയ്പ്പുള്ള ബദാമിന് കാരണം ഹൈഡ്രോസയാനിക് ആസിഡാണ്. ഇത് അധികമാകുന്നത് വിഷതുല്യമാകും. ഇത് നാഡീസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. മസ്തിഷക്കത്തിന്റെ പ്രവര്‍ത്തനത്തെ ബാധിയ്ക്കാനും കയ്പ്പുള്ള ഈ ബദാമിന് കഴിയും. മനുഷ്യരിലും മൃഗങ്ങളിലും ടോക്‌സിനുകള്‍ വരാന്‍ ഇത് ഇട വരുത്തും.
 
ചിലരില്‍ ബദാം കഴിയ്ക്കുന്നത് അലര്‍ജിയ്ക്കു കാരണമാകും. പ്രത്യേകിച്ചു നട്‌സ് അലര്‍ജിയുള്ളവര്‍ക്ക്. ചര്‍മത്തില്‍ തടിപ്പും ചുവപ്പും, ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങള്‍. നട്‌സ് വിഭാഗത്തില്‍ പെട്ടവയില്‍ കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ ബാക്ടീരിയകള്‍ വളരുന്നതിന് സാധ്യതയേറെയാണ്. ഈ അപകടത്തില്‍ നിന്നും ബാദാമും മുക്തമല്ല.
 
വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയ ഒന്നാണ് ബദാം. 1.5 ഔണ്‍സ് ബദാം ശരീരത്തിനു വേണ്ടതിന്റെ പകുതി, അതായത് 7.5 മില്ലീഗ്രാം വൈറ്റമിന്‍ ഇ നല്‍കും. ശരീരത്തിന് ഒരു ദിവസം ആകെ വേണ്ടത് 15 മില്ലീഗ്രാം വൈറ്റമിന്‍ ഇ ആണ്. ബദാമിനൊപ്പം വൈറ്റമിന്‍ ഇ അടങ്ങിയ മുട്ട, ചീര തുടങ്ങിയവയെല്ലാം കൂടി കഴിച്ചാല്‍ ആവശ്യത്തില്‍ കൂടുതല്‍ വൈറ്റമിന്‍ ഇ ആകും. ഇതു കൂടിയാല്‍ തലചുറ്റല്‍, തളര്‍ച്ച, ചര്‍മത്തില്‍ തടിപ്പ്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറങ്ങുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് ദോഷമോ?