Webdunia - Bharat's app for daily news and videos

Install App

ചോറിന് പകരം ചപ്പാത്തി നല്ലതോ? മലയാളികളുടെ ഈ ആഹാരരീതി ദോഷം ചെയ്യുമോ?

ആഹാരം
Webdunia
വ്യാഴം, 2 മെയ് 2019 (17:41 IST)
മലയാളികളിൽ കൂടുതൽ പേരും മൂന്ന് നേരവും അരിയാഹാരം കഴിക്കുന്നവരാണ്. എന്നാൽ, കുറച്ച് വർഷങ്ങളായി ഈ ഒരു രീതിക്ക് മാറ്റം വരുന്നുണ്ട്. തടികൂടുന്നെന്ന കാര്യം പറഞ്ഞ പലരും 'ചോറ്' ഒരുനേരത്തേക്ക് മാത്രമായി കുറച്ച് തുടങ്ങിയിരിക്കുന്നു. ചോറിന് പകരം ചപ്പാത്തിയും മറ്റും കഴിക്കാനും തുടങ്ങി. ചോറ് മാത്രം കഴിക്കുന്നത് ശരീരത്തിന് ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. 
 
പ്രമേഹം, കൊളസ്ട്രോൾ, ശരീരഭാരം കൂടുന്നു, ദഹനപ്രശ്നം ഇങ്ങനെ നീളുന്നു 'ചോറി'നുള്ള ദോഷങ്ങൾ. ഇതിലൊക്കെ വാസ്‌തവമുണ്ടോ? ആർക്കും സത്യം അറിയില്ലെങ്കിലും 'ചോറ്' എല്ലാവർക്കും വില്ലൻ തന്നെയാണ്. പ്രധാനമായും കേൾക്കുന്നത് രാത്രി ചോറ് കഴിച്ചാൽ തടി കൂടുമെന്നാണ്. എന്നാൽ അതിന്റെ വാസ്‌തവം ഇതാണ്. അരിയാഹാരം പെട്ടെന്ന് ദഹിക്കും ഒപ്പം സുന്ദരമായ ഉറക്കവും നൽകും. അരി ലെപ്റ്റിൻ സെൻസിറ്റിവിറ്റി കൂട്ടുന്നു. ഒരു കൊഴുപ്പു കോശമാണ് ലെപ്റ്റിൻ ഉല്പ്പാദിപ്പിക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ ശേഖരണം നിയന്ത്രിക്കുന്നു. ഇത് ഗ്ലൂക്കോസ് ആയി മാറുന്നു. രാത്രി, ഗ്ലൂക്കോസ് ഊർജ്ജമായി വേഗത്തിൽ മാറുന്നു. പകൽ സമയത്ത് അരി പോലുള്ള ധാന്യങ്ങൾ കഴിക്കുമ്പോൾ ഗ്ലൂക്കോസ് ഫാറ്റ് ആയി മാറുകയാണ് ചെയ്യുന്നത്.
 
വാത–പിത്ത–കഫ ദോഷങ്ങൾക്കെല്ലാം യോജിച്ചതാണ് അരിഭക്ഷണം എന്നാണ് ആയുർവേദം പറയുന്നത്. അരിയിൽ ഗ്ലൂട്ടൻ ഉണ്ട് എന്നതാണ് ഒരു ആക്ഷേപം. എന്നാൽ വാസ്തവമോ അരി ഗ്ലൂട്ടൻ ഫ്രീ ആണ് എന്നതാണ്. ഗ്ലൂട്ടൻ അടങ്ങിയിട്ടേയില്ല. ഗ്ലൂട്ടൻ കൂടുതൽ അടങ്ങിയ ഭക്ഷണം പ്രമേഹരോഗികൾക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും സുരക്ഷിതമല്ല. അതുകൊണ്ടുതന്നെ അങ്ങനെ ആഗ്രഹിക്കുന്നവർ അരിഭക്ഷണം ഒഴിവാക്കുകയാണ്. എന്നാൽ സത്യം ഇതാണ്.
 
വണ്ണം വയ്‌ക്കാൻ ചോറ് കൂടുതൽ കഴിച്ചിട്ടോ മെലിയാൻ ചോറ് കുറവ് കഴിച്ചിട്ടോ ഒരു പ്രയോജനവുമില്ല എന്നതാണ് വാസ്‌തവം. ചോറുണ്ടാൽ വണ്ണം കൂടില്ല. ചില ഡയറ്റ് പ്ലാനുകളിൽ അമിതമായി അരി ആഹാരം ഉപയോഗിക്കുന്നില്ല എന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള വ്യാജപ്രചരണം ഉണ്ടാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

അറുപതിന് മുകളിലാണോ പ്രായം, നിങ്ങള്‍ക്ക് വേണ്ട രക്തസമ്മര്‍ദ്ദം എത്രയെന്നറിയാമോ

വിട്ടു മാറാത്ത രോഗങ്ങൾക്ക് പ്രതിവിധി ബെറീസ്

ഈ അഞ്ച് ഭക്ഷണങ്ങൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്ന് നിങ്ങൾക്കറിയാമോ?

Oats Omlete Recipe in Malayalam: ഓട്‌സ് ഓംലറ്റ് ഉണ്ടാക്കേണ്ടത് എങ്ങനെ?

Amebic Meningoencephalitis: ചെവിയില്‍ പഴുപ്പുള്ളവര്‍ മൂക്കിലും തലയിലും ശസ്ത്രക്രിയ കഴിഞ്ഞവര്‍ ശ്രദ്ധിക്കുക; അമീബിക്ക് മസ്തിഷ്‌ക ജ്വരം ജാഗ്രത വേണം

അടുത്ത ലേഖനം
Show comments