Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോക്ലേറ്റ് കഴിച്ചാൽ ബുദ്ധി വർധിക്കും!

ചോക്ലേറ്റ് കഴിച്ചാൽ ബുദ്ധി വർധിക്കും!

അനു മുരളി

, വ്യാഴം, 2 ഏപ്രില്‍ 2020 (18:55 IST)
കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ചോക്ലേറ്റ് ഇഷ്ടമാണ്. ചോക്ലേറ്റ് നല്ലതും ചീത്തയും ആണ്. ചോക്ലേറ്റ് കഴിച്ചാൽ വണ്ണം വെയ്ക്കുമെന്ന് പറയാറുണ്ട്. ഡാര്‍ക് ചോക്ലേറ്റ് കഴിച്ചാല്‍ എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാകുകയെന്ന് നോക്കിയാലോ? ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ രക്തം കട്ടപിടിയ്ക്കുന്നത് തടയുകയും രക്തം ശുദ്ധികരിക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. 
 
ഇതിലെ ഫ്‌ളേവനോയ്ഡുകള്‍ സ്‌ട്രോക്ക് തടയുന്നതിന് ഏറെ നല്ലതാണെന്ന് പല പഠനങ്ങളും പറയുന്നു. ചോക്ലേറ്റിലെ കൊക്കോയില്‍ അടങ്ങിയ പെന്റാമെറിക് പ്രോസയനൈഡിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതില്‍ സഹായകരമാണ്. ഡാര്‍ക് ചോക്ലേറ്റ് ഡയബെറ്റിസ് സാധ്യത കുറയ്ക്കും.
 
തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കൂട്ടാന്‍ ചോക്ലേറ്റിന് കഴിയും. ഇത് ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. നല്ല മൂഡ് തോന്നാന്‍ ചോക്ലേറ്റ് കഴിയ്ക്കാം. സന്തോഷം നൽകുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കാൻ ഇതിലെ ഘടകങ്ങൾക്ക് കഴിയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ നിന്നെത്തിയ തമിഴ് യുവാവിന് കൊറോണയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു, യുവാവ് ആത്‌മഹത്യ ചെയ്‌തു