Webdunia - Bharat's app for daily news and videos

Install App

മുട്ടയുടെ മഞ്ഞ കളയുകയല്ല, അത് കഴിക്കുകയാണ് വേണ്ടത്; ഇല്ലെങ്കില്‍...

മുട്ട മഞ്ഞ കളയരുത്, കഴിയ്ക്കണം

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2017 (12:20 IST)
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ഭക്ഷണവസ്തുവാണ് മുട്ട. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ കഴിക്കാന്‍ പറ്റുന്ന സമീകൃതാഹാരം. പേശികളുടെ വളര്‍ച്ചയ്‌ക്കും കോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും ആവശ്യമായ പ്രോട്ടീന്‍ മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന്‌ ആവശ്യമായ വിറ്റാമിന്‍ ഡിയും ഇതില്‍ അടങ്ങിയിരിക്കുന്നു. 
 
മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുപോലെ ആരോഗ്യകരമാണെന്നാണ് ചില പഠനങ്ങളില്‍ പറയുന്നത്. പ്രോട്ടീനുകളും കാല്‍സ്യവുമെല്ലാം ലഭിയ്ക്കാന്‍ മുട്ട മുഴുവനായും കഴിയ്ക്കണമെന്നതാണ് വാസ്തവം. എന്നാല്‍ മുട്ടമഞ്ഞയില്‍ കൊളസ്‌ട്രോളുണ്ടെന്ന കാര്യം പറഞ്ഞ് പലരും ഇത് കഴിക്കാന്‍ തയ്യാറാകില്ല. മുട്ടമഞ്ഞയും ആരോഗ്യത്തിന് ഏറെ ഉത്തമമാണെന്നും പഠനങ്ങളില്‍ വ്യക്തമാക്കുന്നു
 
കൊളീന്‍, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി12, വൈറ്റമിന്‍ എ, അയേണ്‍, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ഇ, സിങ്ക് എന്നിവയടങ്ങിയിരിയ്ക്കുന്നത് മുട്ടയുടെ മഞ്ഞയിലാണ്. അതിനാല്‍ മുട്ടയുടെ ഗുണങ്ങള്‍ പൂര്‍ണമായും ശരീരത്തിന് ലഭിയ്ക്കണമെങ്കില്‍ മുട്ടമഞ്ഞ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ അടങ്ങിരിക്കുന്ന കോളിന്‍ എന്ന ഘടകം  ഡിപ്രഷന്‍, അല്‍ഷീമേഴ്‌സ് എന്നിവയെ തടയാന്‍ ഏറെ ഗുണകരമാണ്. 
 
വൈറ്റമിന്‍ കെയുടെ നല്ലൊരു ഉറവിടമാണ് മുട്ടയുടെ മഞ്ഞ. മാത്രമല്ല വൈറ്റമിന്‍ ഡി, സെലേനിയം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ബ്രെസ്റ്റ്, കോളന്‍ ക്യന്‍സറുകള്‍ എന്നിവയെ തടയാന്‍ സഹായിക്കും. ഇതിലെ കോളീന്‍ ശരീരത്തിലെ ഹോമോസിസ്റ്റീന്‍ എന്നൊരു ഘടകത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിലെ രക്തകോശങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ മുട്ടയുടെ മഞ്ഞ സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും

റഫ്രിജറേറ്ററില്‍ ഈ മൂന്ന് പച്ചക്കറികള്‍ സൂക്ഷിക്കുന്നത് ക്യാന്‍സറിന് വരെ കാരണമാകാം

അമിതമായ മൊബൈല്‍ ഉപയോഗം കൗമാരക്കാരെ വിഷാദത്തിലേക്ക് നയിക്കുന്നുവെന്ന് എയിംസ് പഠനം

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിച്ചാലേ ഗുണം ലഭിക്കു!

അടുത്ത ലേഖനം
Show comments