Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ജ്യൂസ് ശീലമാക്കിയാല്‍ മാത്രം മതി; കൊളസ്‌ട്രോളും മൂത്രത്തിലെ കല്ലും പമ്പകടക്കും !

സൗന്ദര്യത്തിനും ആരോഗ്യത്തിനും ഉരുളക്കിഴങ്ങ് ജ്യൂസ്

ഈ ജ്യൂസ് ശീലമാക്കിയാല്‍ മാത്രം മതി; കൊളസ്‌ട്രോളും മൂത്രത്തിലെ കല്ലും പമ്പകടക്കും !
, ശനി, 4 നവം‌ബര്‍ 2017 (12:35 IST)
നല്ലൊരു ഭക്ഷണം മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും ആരോഗ്യത്തിനും ഏറെ ഉത്തമമായ ഒന്നാണ് ഉരുളക്കിഴങ്ങ്. കാല്‍സ്യം, പൊട്ടാസ്യം, നാരുകള്‍, ഇരുമ്പ്, വിറ്റാമിന്‍ എ,ബി,സി എന്നിവയെല്ലാം ധാരാളമായി അടങ്ങിയ ഒന്നാണ് ഇത്. ഇതുപയോഗിച്ച് തയ്യാറാക്കുന്ന ജ്യൂസ് കുടിക്കുന്നത് ശരീരത്തിലുള്ള ജൈവിക വിഷത്തെ പുറന്തള്ളുമെന്നും കൊളസ്‌ട്രോളിനെ നിയന്ത്രിക്കുമെന്നുമാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. 
 
ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും വൃക്ക രോഗത്താല്‍ കഷ്ടപ്പെടുന്നവര്‍ക്കും മൂത്രത്തില്‍ കല്ലുണ്ടാകുന്നത് തടയുന്നതിനും ഈ ജ്യൂസിന് കഴിയും. വരണ്ട ചര്‍മ്മമുള്ളവര്‍ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുതിലൂടെ ത്വക്ക് തിളക്കമുള്ളതായി മാറുകയും ചെയ്യും. ഉരുളക്കിഴങ്ങും തക്കാളിനീരും മിക്സ് ചെയ്തശേഷം അതിലേക്ക് അല്പം തേന്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതിലൂടെ മുഖകാന്തി വര്‍ധിക്കുമെന്നും പറയുന്നു.
 
മുട്ടവെള്ളയില്‍ ഉരുളക്കിഴങ്ങ് ജ്യൂസ്‌ ചേര്‍ത്ത് മുഖത്തുപുരട്ടുന്നത്  മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുമെന്നും പറയുന്നു. ഉരുളക്കിഴങ്ങ്‌ നീര്‌, കുക്കുമ്പര്‍ ജ്യൂസ്‌ എന്നിവ സമം ചേര്‍ത്ത് തണുപ്പിച്ചു മുഖത്തു പുരട്ടുന്നതിലൂടെ നിറം വര്‍ധിക്കുക മാത്രമല്ല മുഖത്തെ ചര്‍മപ്രശ്‌നങ്ങള്‍ക്കു നല്ല പരിഹാരമാണെന്നും പറയുന്നു‌. കൂടാതെ പ്രസവശേഷമുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാനും ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തിനേയും ഭയക്കുന്ന അവസ്ഥയുണ്ടാകുന്നുണ്ടോ ? ശ്രദ്ധിക്കണം... അതൊരു സൂചനയാണ് !