Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്ധിവേദന പതിവായി ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്യാം

സന്ധിവേദന പതിവായി ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്യാം
, ചൊവ്വ, 18 ജൂലൈ 2023 (18:31 IST)
അടുത്തിടെ വരെ വയസ്സായവരില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രശ്‌നമായിരുന്നു സന്ധി വേദന. എന്നാല്‍ മാറിയ ജീവിതശൈലിയും മറ്റും കാരണം ചെറുപ്പക്കാരിലും ഇന്ന് സന്ധി വേദന വ്യാപകമാണ്. 20 കഴിഞ്ഞ സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് സന്ധിവേദന കാണപ്പെടുന്നുണ്ട്. ഇരുന്ന് കൊണ്ടുള്ള ജോലികള്‍ കഴുത്തിനും നട്ടെല്ലിനും മറ്റും പ്രശ്‌നങ്ങളുണ്ടാക്കും. തുടര്‍ച്ചയായി മൊബൈലില്‍ ഇരിക്കുന്നവര്‍ക്കും സന്ധിവേദന ഇന്ന് സാധാരണമാണ്. 20 കഴിഞ്ഞ് വരുന്ന സന്ധിവേദനകള്‍ക്ക് പ്രധാനകാരണം ഇരിപ്പിലും നടപ്പിലുമെല്ലാം വന്ന ഈ മാറ്റങ്ങള്‍ കാരണമാണ്.
 
സന്ധികളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാത്തതും സന്ധികളില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതിനാല്‍ തന്നെ ചില ഭക്ഷണങ്ങള്‍ സന്ധികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇത്തരത്തില്‍ പ്രധാനപ്പെട്ട ഭക്ഷണമാണ് കാബേജ്. കാബേജിനകത്തെ ലീമോ ഗ്ലൂട്ടാമിന്‍ സന്ധികളിലെ നീര്‍ക്കെട്ട് മാറ്റാന്‍ സഹായിക്കുന്നു. ശുദ്ധമായ കാബേജ് ഭക്ഷണത്തോടൊപ്പം പാകം ചെയ്യാതെ കഴിക്കുന്നത് ഗുണം ചെയ്യും. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന മത്തി,ചൂര തുടങ്ങിയ മത്സ്യങ്ങള്‍ സന്ധിവേദനയ്ക്ക് ഉത്തമമാണ്.സന്ധികള്‍ക്ക് കേടുപാടുണ്ടാകാതെ സംരക്ഷിക്കുന്ന സൈനോവിയല്‍ ഫ്‌ലൂയിഡ് ക്ലിയറാകാനും കൂടുതല്‍ ഉണ്ടായി വരാനും ഈ മത്സ്യങ്ങള്‍ പതിവായി കഴിക്കുന്നത് നല്ലതാണ്.
 
ഒലീവ് ഓയിലാണ് സന്ധികള്‍ക്ക് ഗുണകരമായ മറ്റൊരു വസ്തു. സാലഡുകള്‍ക്കൊപ്പം ഒലീവ് ഓയില്‍ ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും. ദിവസവും 34 വാള്‍നട്ടുകള്‍ കഴിക്കുന്നത് സന്ധികളിലെ ലിഗ്മെന്റുകള്‍, കാര്‍ട്ടിലേജിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വാള്‍നട്ടിനാകും. വാള്‍നട്ടുകള്‍ നേരിട്ടും മറ്റ് നട്ട്‌സുകള്‍ക്കൊപ്പവും കഴിക്കാം. മുരിങ്ങയില, അവക്കാഡോ എന്നിവയും സന്ധികള്‍ക്ക് വളരെ നല്ലതാണ്.ആപ്പില്‍ സെഡര്‍ വിനിഗറാണ് സന്ധികള്‍ക്ക് ഗുണപ്രദമാകുന്ന മറ്റൊരു ഭക്ഷണം. ദിവസവും ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വെച്ച് ഇത് കഴിക്കുന്നത് സന്ധികളിലെ നീര്‍ക്കെട്ട് പരിഹരിക്കുന്നു. വയറിലെ പി എച്ച് ശരിയാക്കാനും ഇത് ഉപകരിക്കും. ദിവസവും ചെറിയൊരു കഷ്ണം മഞ്ഞൾ ഉപയോഗിക്കുന്നതും സന്ധികളിലെ ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാന്‍ സഹായിക്കും.ആട്ടിന്‍ സൂപ്പാണ് ഉപകരിക്കുന്ന മറ്റൊരു ഭക്ഷണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ കൊളസ്‌ട്രോള്‍ ലെവല്‍ താഴാത്തത് എന്തുകൊണ്ടാണ്