Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വകാര്യ ലാബുകള്‍ക്ക് 'വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്' നടത്താന്‍ അനുമതി

സ്വകാര്യ ലാബുകള്‍ക്ക് 'വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്' നടത്താന്‍ അനുമതി

ശ്രീനു എസ്

തിരുവനന്തപുരം , വ്യാഴം, 13 ഓഗസ്റ്റ് 2020 (08:49 IST)
സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ 'വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്' നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആര്‍ടിപിസിആര്‍, എക്സ്പെര്‍ട്ട് നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് തുടങ്ങിയ കോവിഡ് പരിശോധനകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും അനുമതി നല്‍കിയിരുന്നു.
 
ഇതിന് പിന്നാലെ 'വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്' നടത്താനുള്ള അനുമതിയ്ക്കായി പലരും മുന്നോട്ടു വന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സ്വകാര്യ ലാബുകളില്‍ വാക്ക് ഇന്‍ കോവിഡ്-19 പരിശോധനയ്ക്കുള്ള അനുമതി നല്‍കിയത്.
 
ഇതിലൂടെ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കോവിഡ് പരിശോധന നടത്താവുന്നതാണ്. ഇതിലൂടെ രോഗ വിവരം നേരത്തെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സ ഉടന്‍ ലഭ്യമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാഴ്ചക്കുള്ളില്‍ വാക്‌സിന്‍ മറ്റുരാജ്യങ്ങള്‍ക്ക് നല്‍കിത്തുടങ്ങുമെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രി