Webdunia - Bharat's app for daily news and videos

Install App

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 28 മാര്‍ച്ച് 2025 (12:31 IST)
സാധാരണയായി അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ സിറ്റി സ്‌കാന്‍ വഴിയാണ് വൃക്കയിലെ കാന്‍സറിന്റെ സൂചനകള്‍ ലഭിക്കുന്നത്. ക്രോണിക് കിഡ്‌നി രോഗങ്ങള്‍ കിഡ്‌നി കാന്‍സറാകാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും 60വയസിനുമുകളില്‍ പ്രായം ഉള്ളവരിലാണ് ഇത് കൂടുതലും കാണുന്നത്. ഇപ്പോള്‍ ചെറുപ്പക്കാരിലും ഈ രോഗം കണ്ടുവരുന്നുണ്ട്. രോഗത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായി ചികിത്സിക്കാന്‍ സാധിക്കും. വൃക്കയിലെ കാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്താന്‍ പ്രയാസമാണ്. മറ്റുരോഗങ്ങള്‍ക്ക് സ്‌കാന്‍ ചെയ്യുമ്പോഴായിരിക്കും ചിലപ്പോള്‍ കണ്ടെത്തുന്നത്. 
 
ഇപ്പോള്‍ ഈ രംഗത്ത് റോബോട്ടിക് സര്‍ജറി ഫലപ്രദമാകുന്നുണ്ട്. ചെറിയ മുറിവ്, കൃത്യത, കുറഞ്ഞ വേദന, വേഗത്തില്‍ സുഖംപ്രാപിക്കല്‍ എന്നിവയാണ് റോബോട്ടിക് സര്‍ജറിയുടെ ഗുണങ്ങള്‍. വൃക്കയിലെ കാന്‍സറിനെ റീനല്‍ സെല്‍ കാര്‍സിനോമ എന്നാണ് പറയുന്നത്. ശരീരത്തിലെ രക്തം ശുദ്ധീകരിച്ച് മാലിന്യങ്ങള്‍ പുറം തള്ളുന്ന പ്രധാന അവയവമാണ് വൃക്കകള്‍. 2022ലെ ഇന്ത്യയിലെ കണക്കനുസരിച്ച് 17000 പുതിയ കിഡ്‌നി കാന്‍സര്‍ രോഗികള്‍ ഉണ്ടായിട്ടുണ്ട്. 2021-22നിടയില്‍ 10000 രോഗികള്‍ ഈ രോഗം മൂലം മരണപ്പെട്ടു. ഇന്ത്യയില്‍ 442പുരുഷന്മാരില്‍ ഒരാള്‍ക്കും 600 സ്ത്രീകളില്‍ ഒരാള്‍ക്കും ഈ രോഗം വരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ രോഗം വരാന്‍ സാധ്യതയുള്ളതെന്നാണ് കണക്കുകള്‍ പറയുന്നത്. 
 
ഈ രോഗം വരാന്‍ ചില റിസ്‌ക് ഫാക്ടറുകള്‍ ഉണ്ട്. രക്തസമ്മര്‍ദ്ദം, അമിത വണ്ണം, പുകവലി എന്നിലയൊക്കെ പ്രധാന കാരണങ്ങളാണ്. എന്നാല്‍ ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാരണം രക്തസമ്മര്‍ദ്ദമാണ്. അതിനാല്‍ വൃക്ക സംബന്ധമായ രോഗമുള്ളവര്‍ അവരുടെ രക്തസമ്മര്‍ദ്ദത്തില്‍ ജാഗ്രത കാണിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം

ലെമൺ ടീയും അതിന്റെ ആരോഗ്യ ഗുണങ്ങളും

മസിലുകള്‍ പെരുപ്പിക്കണ്ടോ, ഈ പച്ചക്കറികള്‍ കഴിക്കണം!

അടുത്ത ലേഖനം
Show comments