മുടിയിലെ പൊടിപടലങ്ങളും താരനും അകറ്റുന്നതിനാണ് എല്ലാവരും ഷാംപു ഉപയോഗിക്കുന്നത്. മുടിയിലെ എണ്ണമയം ഇല്ലാതാക്കുന്നതിനും ഉത്തമമാണ് ഈ മാര്‍ഗം. പുരുഷന്മാരേക്കാള്‍ കൂടുതലായി ഷാംപു ഉപയോഗിക്കുന്നത് സ്‌ത്രീകളാണ്.
കുഞ്ഞുങ്ങളുടെ മുടിയിലും ഷാംപു ഉപയോഗിക്കുന്നവരുണ്ട്. കുട്ടിയുടെ മുടിയില്‍ അടിഞ്ഞു കൂടുന്ന പൊടികള്‍ നീക്കി മുടി വൃത്തിയാക്കാന്‍ ഷാംപു സഹായിക്കുമെങ്കിലും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധവേണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
വെള്ളത്തില്‍ ഒഴിച്ചു നേര്‍പ്പിച്ചെടുത്ത ഷാംപു വേണം കുഞ്ഞുങ്ങളുടെ മുടിയില്‍ ഉപയോഗിക്കാന്‍. കണ്ണില്‍ ഷാംപു വീഴാതിരിക്കാന്‍ പുറകിലെ മുടിയിലൂടെ മാത്രം ഉപയോഗിക്കുക. കൂടുതല്‍ നേരം ഷാംപു മുടിയില്‍ നില്‍ക്കാതെ ശ്രദ്ധിക്കുകയും വേണം.
ചെറുതായി പതയുന്നതും അസ്വസ്ഥതയുണ്ടാക്കാത്തതുമായ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാം. മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ഷാംപു കൂടുതല്‍ കഠിനമായത് കൊണ്ട് തീര്‍ത്തും ഒഴിവാക്കാം.