Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

അഭിറാം മനോഹർ

, ബുധന്‍, 14 ഓഗസ്റ്റ് 2024 (13:26 IST)
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന രോഗാവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. ഗര്‍ഭാശയത്തിലെ ഉള്ളിലെ പാടയാണ് എന്‍ഡോമെട്രിയം. ഗര്‍ഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളില്‍ എന്‍ഡോമെട്രിയം കോശങ്ങള്‍ വളര്‍ന്നു വരുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. സാധാരണയായി 20നും 40നും മധ്യേ പ്രായമുള്ള സ്ത്രീകളിലാണ് എന്‍ഡോമെട്രിയോസിസ് ഉണ്ടാകാറുള്ളത്. ഇതുള്ള സ്ത്രീകളില്‍ വന്ധ്യതയ്ക്ക് സാധ്യത കൂടുതലാണ് എന്നതിനാല്‍ തന്നെ എന്‍ഡോമെട്രിയോസിസ് തുടക്കത്തിലെ തന്നെ തിരിച്ചറിയേണ്ടത് പ്രധാനമാണ്.
 
ആര്‍ത്തവത്തിന് മുമ്പുള്ള ദിവസങ്ങളിലും ആര്‍ത്തവത്തോട് അനുബന്ധിച്ചും ഉണ്ടാകുന്ന കഠിനമായ വയറുവേദനയാണ് എന്‍ഡോമെട്രിയോസിസിന്റെ പ്രധാനപ്പെട്ട ലക്ഷണം. ആര്‍ത്തവത്തിന് ദിവസങ്ങള്‍ക്ക് മുന്‍പെ തന്നെ ഈ വേദന കൂടുകയും ഓരോ ദിവസവും വേദനയുടെ കാഠിന്യം കൂടുകയും ചെയ്യും. വിട്ടുമാറാത്ത പെല്‍വിക് വേദന,ലൈംഗികബന്ധ സമയത്ത് ഉണ്ടാകുന്ന വേദന, അടിവയറ്റിലുണ്ടാകുന്ന വേദന,ആര്‍ത്തവ സമയത്തെ അമിതരക്തസ്രാവം, മലബന്ധം, വയറിളക്കം, ഓക്കാനം പോലുള്ള ദഹനപ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം എന്‍ഡോമെട്രിയോസിസിന്റെ ലക്ഷണങ്ങളാണ്.
 
ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ എത്രയും വേഗം തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകള്‍ നടത്തുകയാണ് വേണ്ടത്. രോഗതീവ്രത ലക്ഷണങ്ങള്‍,രോഗിയുടെ പ്രായം എന്നിവ കണക്കാക്കിയാണ് ചികിത്സ നല്‍കുക. ഹോര്‍മോണ്‍ തെറാപ്പി,ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ,ഫെര്‍ട്ടിലിറ്റി ചികിത്സ തുടങ്ങിയ ചികിത്സകളാണ് രോഗതീവ്രത പ്രകാരം ഇതിന് നല്‍കുക.
 
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗനിര്‍ണയത്തിന് ശ്രമിക്കാതിരിക്കുക.നിര്‍ബന്ധമായും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവത്വം നിലനിര്‍ത്താം, ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍ !