Publish Date: Fri, 05 Feb 2021 (15:07 IST)
Updated Date: Fri, 05 Feb 2021 (15:08 IST)
കൂർക്കം വലി ശരീരത്തിന് ദോഷം ചെയ്യുമോ എന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. എന്തുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന ആശങ്ക ആളുകൾക്ക് വലിയ രീതിയിൽ ഉണ്ട്. അമിതമ വണ്ണമുള്ളവരിലാണ് കൂർക്കംവലി കൂടുതലായി കാണാറുള്ളത്. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ എന്നാണ് കൂർക്കംവലിയുടെ നാമം. ഉച്ഛ്വാസ വായു കടന്നു പോകുന്ന, തൊണ്ടയുടെ മുകൾഭാഗത്തുള്ള തടസം മൂലമാണെന്ന് കൂര്‍ക്കംവലിയുണ്ടാകുന്നത്.
ഈ ഭാഗത്തുള്ള മാംസ ഭാഗങ്ങളുടെ അമിതമായ വളർച്ച, ഇവിടെയുള്ള മസിലുകൾക്ക് ഉണ്ടാകുന്ന തകരാർ എന്നിവയാണ് കൂർക്കംവലിയ്ക്ക് കാരണം. കൂര്‍ക്കം ആരോഗ്യത്തിന് നല്ലതല്ല എന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. കാരണം കൂർക്കംവലി ഉള്ളവർക്ക് ശരിയായ ഉറക്കം ലഭിയ്ക്കില്ല എന്നതാണ് കാരണം. ഉറക്കം പാതിയില്‍ വെച്ച് മുറഞ്ഞു പോകും. ഓരോ അഞ്ചു മിനിറ്റിലും ഉറക്കം മുറിയുകയും, ചിലപ്പോൾ ഗാഢനിദ്രയിലേക്ക് പോയി മുപ്പതു സെക്കന്റിൽ തന്നെ ഞെട്ടിയുണരുകയും ചെയ്യും. ഉറക്കം നഷ്‌ടമാകുന്നതോടെ പകൽ മുഴുവൻ ക്ഷീണവും ഉൻമേഷക്കുറവും അനുഭവപ്പെടും. ഇത് ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിയ്ക്കും.