Webdunia - Bharat's app for daily news and videos

Install App

ഭംഗികൂട്ടാൻ കോൺടാക്ട് ലെൻസുകൾ ഉപയോഗിയ്ക്കാറുണ്ടോ ? അറിയാതെ പോകരുത് ഈ അപകടങ്ങൾ

Webdunia
വെള്ളി, 3 ഏപ്രില്‍ 2020 (16:06 IST)
നേത്ര ചികിത്സാ രംഗത്തേക്ക് കോൺ‌ടക്ട് ലെൻസുകൾ കടന്നുവന്നിട്ട് അധികം കാലമൊന്നും ആയിട്ടില്ല. എന്നാൽ ഇപ്പോൾ കൂടുതലും കോൺ‌ടാക്ട് ലെൻസുകൾ ഉപയോഗിക്കുന്നത്. നേത്ര ചികിത്സയുടെ ഭാഗമായല്ല എന്നതാണ് സത്യം. കൃഷ്ണമണിയുടെ നിറം മാറ്റുന്നതിനായാണ് ഇപ്പോൾ കൂടുതൽ പേരും കോൺടാക്ട് ലെൻസുകൾ ഉപയോഗിക്കുന്നത്.
 
കൃഷ്ണമണിയുടെ നിറ മാറ്റി സൌന്ദര്യം വർധിപ്പിക്കാനും, സെക്സി ലുക്കിനുമായെല്ലാം കണ്ണുകളിൽ ഉപയോഗിക്കുന്ന ഈ കോൺ‌ടാക്ട് ലെൻസുകൾ കണ്ണിന് എത്രത്തോളം അപകടകരമാണെന്ന് നാം തിരിച്ചറിയുന്നില്ല. കോൺ‌ടാക്ട് ലെൻസുകൾ ചികിത്സയുടെ ഭാഗമായി കണ്ണിൽ ധരിക്കുന്നത് കൃത്യമായ പരിശോധനകൾക്ക് ശേഷമാണ്.
 
ഒരോരുത്തരുടെയും കണ്ണിന്റെ ആകൃതികൾ വ്യത്യസ്തമാണ്. അതിനനുസരിച്ച് ഡോക്ടർമാരുടെ പരിശോധനകൾക്കൊടുവിൽ മാത്രമാണ് ലെൻസുകൾ തീരുമാനിക്കപ്പെടുന്നത്. എന്നാൽ നിറം മാറ്റാനുള്ള ലെൻസുകൾ ധരിക്കുന്നവർ ഇത്തരം പരിശോധനകൾക്ക് ഒന്നും മുതിരാറില്ല. സുലഭമായി ഇത് വാങ്ങാൻ കിട്ടും.
 
ഇത് കണ്ണുകളുടെ ഉപരിതലത്തിൽ ഉണ്ടാക്കുന്ന ചെറിയ മുറിവുകൾ ഇൻഫെക്ഷനുകളിൽ തുടങ്ങി അന്ധതയ്ക്കുവരെ കാരനമാകാം . മാത്രമല്ല ദിവസവും ആറുമണിക്കൂറിൽ കൂടുതൽ നേരം ലെൻസ് ധരിക്കാൻ പാടില്ല. പകൽ സമയത്തും രാത്രിയിലും കൃഷ്ണമണിയുടെ വലിപ്പത്തിൽ വ്യത്യസമുണ്ടാകും എന്നതാണ് ഇതിന് കാരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

മഞ്ഞളിന്റെ വെള്ളം കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തും, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ ചുമ വരുമ്പോഴേക്കും കഫ് സിറപ്പ് കുടിക്കുന്ന ശീലമുണ്ടോ?

ഇങ്ങനെയാണോ നിങ്ങൾ പല്ല് തേയ്ക്കുന്നത്? എങ്കിൽ പ്രശ്നമാണ്!

പ്രോട്ടീനുവേണ്ടി മാത്രം മുട്ടയുടെ വെള്ളയെ ആശ്രയിക്കുകയാണെങ്കില്‍ അത് ചിലവുള്ള കാര്യമാണ്!

അടുത്ത ലേഖനം
Show comments