ലിപ്‌സ്‌റ്റിക് ഉപയോഗിക്കുന്ന സ്‌ത്രീകള്‍ ഇതറിഞ്ഞിരിക്കണം
ലിപ്‌സ്‌റ്റിക് ഉപയോഗിക്കുന്ന സ്‌ത്രീകള്‍ ഇതറിഞ്ഞിരിക്കണം
സൌന്ദര്യം സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ആഗ്രഹിക്കുന്നവരാണ് സ്‌ത്രീകള്‍.
വസ്‌ത്രധാരണത്തിനൊപ്പം മുഖ സൌന്ദര്യം മെച്ചപ്പെടുത്താനും പെണ്‍കുട്ടികള്‍ ശ്രമിക്കാറുണ്ട്.
ഇന്നത്തെ കാലത്ത് നിരവധി സ്‌ത്രീകള്‍ ലിപ്‌സ്‌റ്റിക്കുകള്‍ ഉപയോഗിക്കാറുണ്ട്. രാവിലെ പുരട്ടിയ ശേഷം പിന്നീട് പലതവണ ലിപ്‌സ്‌റ്റിക് വീണ്ടും ഉപയോഗിക്കുകയും ചെയ്യും.
എന്നാല്‍ ലിപ്‌സ്‌റ്റിക്കിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഉമ്മിനീരിലൂടെ ലിപ്‌സ്‌റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരിരത്തില്‍ കൂടുതലായി എത്തുന്നത്.
ലിപ്‌സ്‌റ്റിക്കില്‍ ചേര്‍ത്തിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തിന്റെ പല ഭാഗങ്ങളെയും മോശമായി ബാധിക്കും.
കരളിനെയും വൃക്കയെയും ബാധിക്കുന്ന ഘടകങ്ങള്‍ ലിപ്‌സ്‌റ്റിക്കില്‍ അടങ്ങിയിട്ടുണ്ട്. ത്വക്ക് രോഗങ്ങള്‍ക്കൊപ്പം കടുത്ത അലര്‍ജിയും സമ്മാനിക്കാന്‍ ലിപ്‌സ്‌റ്റിക്കിന്റെ ഉപയോഗം കാരണമാകും.